
ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് ആവേശകരമായ തുടക്കം-ജൂനിയർ വിഭാഗം ആദ്യ മത്സരത്തിൽ എഫ് സി സി കോബാറിന് മികച്ച നേട്ടം
കോഴിക്കോട് :കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന
ഏഴാമത് ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റിന്
ഇന്ന് രാവിലെ ആവേശകരമായ തുടക്കം. തുടർച്ചയായ മഴയെ അവഗണിച്ചും ഗെയിം ഓൺ ടർഫിൽ മത്സരത്തിൻ്റെ സ്പരിറ്റ് ഒട്ടും ചോരാതെ കളി തുടർന്നു. രാവിലെ ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫറൂക്ക് അലി, ട്രഷറർ കെ അൽത്താഫ്, വൈസ് പ്രസിഡന്റ് പി പി മെഹറൂഫ് , ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്, കെ എം അക്താബ് രക്ഷാധികാരി ഒ മമ്മുദു എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന ജൂനിയർ വിഭാഗം മത്സരത്തിൽ തങ്ങൾസ് ടാഗ് 36 – എഫ് സി സി കോബാർ തമ്മിൽ ഏറ്റുമുട്ടി. 4 വിക്കറ്റിന് എഫ് സി സി കോബാർ മിന്നും പ്രകടനം നടത്തി. കളിയിൽ ഷിഹാബ് ഐലൻ്റ് (മാൻ ഓഫ് ദി മാച്ച്)ഇർഫാൻ (ഗെയിം ചെയിഞ്ചർ )നസീഫ് (സ്പിരിറ്റ് ദി പെർഫോമർ ) കരസ്ഥമാക്കി. ടെഫ ഭാരാവാഹി ഷഫീഖ് അറക്കലകം ഉപഹാരം സമ്മാനിച്ചു. 3 വിഭാഗങ്ങളിലായി 29 ടീമുകളും 290 കളിക്കാരും 4 ദിവസങ്ങളിലായി മാറ്റുരക്കും. ഇന്ന് വൈകിട്ട് 6 ന് സീനിയർ വിഭാഗം മത്സരം നടക്കും.
