
ഡ്രഗ് നിയമങ്ങൾ :ക്ലാസ് സംഘടിപ്പിച്ചു
കോഴിക്കോട്:കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ( കെ എം ഡി എ ) ജില്ലാ കമ്മിറ്റി ഡ്രഗ്ഗ് ഡിപാർട്ട്മെൻ്റുമായി സഹകരിച്ച് കോമ്പിറ്റൻ്റ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു.
ഡ്രഗ് നിയമങ്ങളിലെ പുതിയ മാറ്റങ്ങളും ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ കെ.വി. സുദീഷ് ക്ലാസ് എടുത്തു . സീ ഷെൽ ഹോട്ടലിൽ നടന്ന ചടങ്ങ് കെ ഡി എം എ സംസ്ഥാന സെക്രട്ടറി പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി പി സുബീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ സംസ്ഥാന പ്രസിഡന്റ് കെ.വി.എം. ഫിറോസ് മുഖ്യാതിഥിയായി.
ജില്ലാ സെക്രട്ടറി ടി ടി ധനേഷ് സ്വാഗതവും ജില്ലാ ട്രഷറർ കെ ഹരീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ കെ അരവിന്ദൻ, എം ഷാജു എന്നിവർ പ്രസംഗിച്ചു.
ക്ലാസ്സിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഫോട്ടോ :ഡ്രഗ് നിയമങ്ങളിലെ പുതിയ മാറ്റങ്ങളും ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഉത്തരവാദിത്വങ്ങളും സംബന്ധിച്ച് കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ( കെ എം ഡി എ ) ജില്ലാ കമ്മിറ്റി, ഡ്രഗ്ഗ് ഡിപാർട്ട്മെൻ്റുമായി സഹകരിച്ച് കോമ്പിറ്റൻസ് ട്രെയിനിങ് ക്ലാസ് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ കെ.വി. സുദീഷ് ക്ലാസ് എടുക്കുന്നു.