
ഫുട് വെയർ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ജില്ല കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികൾ-ഇ ഫൈസൽ സമാൻ ( പ്രസിഡൻ്റ്) , ആർ ആർ റിയാസ് ( സെക്രട്ടറി)
കോഴിക്കോട് : ഫുട് വെയർ ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ 2025 – 27 വർഷത്തെ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇ ഫൈസൽ സമാൻ (പ്രസിഡൻ്റ്) , ആർ ആർ റിയാസ് ( സെക്രട്ടറി) , നാസർ ഗ്ലോബൽ ( ട്രഷറർ ) ഉൾപ്പെട്ട 18 അംഗ ഭരണ സമിതിയെ വാർഷിക പൊതു യോഗത്തിലാണ് തെരഞ്ഞെടുത്തത്.
കാലിക്കറ്റ് ചേംബർ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് പി വി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ 22 ആം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി വിപുലമായ എക്സ്പോ, സ്പോർട്സ് , വിവിധ മേഖലയിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

വൈസ് പ്രസിഡന്റുമാർ സാദിക്ക് പള്ളിക്കണ്ടി ( ചോയ്സ് ), ജസീദ് ( സുബൈദ ഫുട് വെയർ ), ജോയിൻ്റ് സെക്രട്ടറിമാർ നിസാം ഓമശ്ശേരി (ഹോണസ്റ്റ് ), റിയാസുദ്ധീൻ ( ജി എം ട്രേഡിങ് ). എക്സിക്യൂറ്റീവ് അംഗങ്ങൾ : മുഹമ്മദ് കോയ ( സിറ്റി ബൂട്സ് ) , ഷെഫീക്ക് (റെക്കോൻ ) ,ലത്തീഫ് ( പൂമ ),അഫ്സൽ ( സാഡ് )ജാസിം ( ബർക )വാപ്പുട്ടി (ജീ എം ബാഗ്) ശിഹാബ് ( ജെ കെ )ജാബിർ ( ഫീലിങ്ങ്സ് )ഷാനി (എസ് ആർ ) സജാദ് ( വൈ കെ) റിയാസ് (സിൽകോൺ ) സാജിർ ( സാപ്പ് ) ഷാജഹാൻ ( നൂർ ) ബാബു ( ഫോർച്യൂൺ) എന്നിവരാണ്.
ഫോട്ടോ: 1 –
ഇ ഫൈസൽ സമാൻ
(പ്രസിഡൻ്റ് )
ഫോട്ടോ : – 2
ആർ ആർ റിയാൻ
(സെക്രട്ടറി )