
ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് നാളെ തുടങ്ങും
കോഴിക്കോട് :കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന
ഏഴാമത് ബി എം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെനിന്
വ്യാഴാഴ്ച തുടക്കം. 14 മുതൽ 17 വരെ ഗെയിം ഓൺ ടർഫിലാണ് മത്സരം.
രാവിലെ 8 ന് ബി എം എച്ച് അത്യാഹിത വിഭാഗം ക്ലസ്റ്റർ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ, ഉദ്ഘാടനം ചെയ്യും. ഓർത്തോവിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. രജനീഷ്, കരാടൻ ലാൻഡ്സ്എം ഡി സുലൈമാൻ കാരടൻ, ക്യാപ് ഇൻഡക്സ് എംഡി തൊയ്യിബ് മൊയ്തീൻ, ഡാഫോഡിൽസ് ചെയർമാൻ ആദം ഒജി, എല്ലിസ്റ്റോ എം ഡി ഷഹദ് ബംഗള എന്നിവർ അതിഥികളായെത്തും. 3 വിഭാഗങ്ങളിലായി 30 ടീമുകളും 300 കളിക്കാരു പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്ച്ചർ . കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ, സെക്രട്ടറി ഫറൂക്ക് അലി, ട്രഷറർ കെ അൽത്താഫ്, വൈസ് പ്രസിഡന്റ് പി പി മെഹറൂഫ് , ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്, കെ എം അക്താബ് കെ എം, രക്ഷാധികാരി ഒ മമ്മുദ് എന്നിവർ നേതൃത്വം നൽകും.