
ഓണം ഖാദി മേള തുടങ്ങി ; ഇത്തവണ ഖാദി വണ്ടിയും
കോഴിക്കോട് : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി മേള പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു . ചെറൂട്ടി റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ അഹമ്മദ് ദേവർകോവിൽ എം .എൽ .എ അധ്യക്ഷത വഹിച്ചു .ഖാദി ബോർഡ് മെമ്പർ എസ് .ശിവരാമൻ സമ്മാനക്കൂപ്പൺ വിതരണം നിർവഹിച്ചു . മേളയിലെ ആദ്യ വില്പനയും ഖാദി സെറ്റ് മുണ്ട് ലോഞ്ചിങ്ങും ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡണ്ടും ചെറൂട്ടി റോഡ് ശാഖാ മാനേജരുമായ അലക്‌സ് .ടി.എബ്രഹാം നിർവഹിച്ചു . ലീഡ് ഡിസ്‌ട്രിക്‌ട് മാനേജർ ജ്യോതിസ് .എസ് ആദ്യ വില്പന ഏറ്റു വാങ്ങി.
കൗൺസിലർ എസ് .കെ .അബൂബക്കർ ,പി .കെ .മുകുന്ദൻ ,കെ .രാജീവ് ,ടി .എം .
പ്രശാന്ത് ,രഞ്ജിത്ത് ചേമ്പാല ,സുനിൽ കുമാർ .പി ,സതീഷ് ബാബു .കെ , എം .കെ .ശശി, യു .രാധാകൃഷ്ണൻ , ശ്യാം പ്രസാദ് .എം.കെ , ശ്രീഗേഷ് , പ്രസ് ക്ലബ് സെക്രട്ടറി പി .കെ .സജിത്ത് എന്നിവർ സംസാരിച്ചു . ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക സ്വാഗതവും പ്രൊജക്റ്റ് ഓഫീസർ കെ .ജിഷ നന്ദിയും പറഞ്ഞു .
” എനിക്കും വേണം ഖാദി ” എന്ന ക്യാമ്പയിന്റെ ഭാഗമായി ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം എത്തിക്കുക എന്ന ലക്‌ഷ്യം വെച്ച് കൊണ്ട് , പുതുതലമുറ ഖാദി വസ്ത്രങ്ങളുടെ പ്രചാരണം വർധിപ്പിക്കുന്നതിനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിനായി ,ഇത്തവണ കോഴിക്കോടിന്റെ മാത്രം പ്രത്യേകതയായി ഖാദി വണ്ടി എന്ന പേരിൽ ഒരു മൊബൈൽ സെയിൽസ് ബസും സജ്ജമാക്കിയിട്ടുണ്ട്.ആയതു വഴി ജില്ലയുടെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ വരെ ഖാദിയുടെ പ്രചാരണവും വിപണനവും എത്തിക്കാൻ ആകും എന്നാണ് കരുതുന്നത് . കെ എസ് ആർ ടി സി യുമായും ഫെഡറൽ ബാങ്കുമായും സഹകരിച്ചാണ് ഈ ഉദ്യമം സാധ്യമാക്കുന്നത് .
ഓണം ഖാദി മേളയുടെ ഭാഗമായി ഖാദി ബോർഡ് ആകർഷകമായ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് . ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇ വി കാർ , രണ്ടാം സമ്മാനമായി ഓരോ ജില്ലയിലും ഒരു ബജാജ് ചേതക് ഇ വി സ്കൂട്ടർ , മൂന്നാം സമ്മാനമായി അയ്യായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ എന്നിവ നൽകുന്നു .കൂടാതെ ജില്ലയിൽ ആഴ്ച തോറുമുള്ള നറുക്കെടുപ്പ് വഴി മൂവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നൽകുന്നു .ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട് .ഒക്ടോബർ 7 ന് കേരള ലോട്ടറി വകുപ്പാണ് മെഗാ നറുക്കെടുപ്പ് നടത്തുന്നത് .സർക്കാർ ,അർദ്ധസർക്കാർ ,പൊതുമേഖലാ ,ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെയുള്ള ക്രെഡിറ്റ് പർച്ചേസ് സൌകര്യം ലഭ്യമാണ് .മേള സെപ്റ്റംബർ 4 ന് സമാപിക്കും