
ഭിന്നശേഷി കുട്ടികളോടൊപ്പംസൈബർ സിറ്റിസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കോഴിക്കോട് : റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി ഭിന്നശേഷി കുട്ടികളോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ഹ്യൂമിനിറ്റി ലൈഫ് കെയർ കെയർ ഹോം ൽ നടന്ന ചടങ്ങ് സൈബർ സിറ്റി പ്രസിഡണ്ട് സിറാജ് പ്രീതി ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് ഹെൽത്ത് ക്ലബ് ഒരുക്കുമെന്ന് സിറാജ് പ്രീതി പറഞ്ഞു.
ഹ്യൂമിനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് അക്ബർ അലി ഖാൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുഭിഷ മധു , അബ്ദുൽ ജലീൽ ഇടത്തിൽ ,
സക്കീർ ഹുസൈൻ മുല്ലവീട്ടിൽ, കെ പി സഹീർ സ്റ്റോറീസ്, അബ്ദുൽ സലാം, എച്ച് എച്ച് മസൂദ് , ഷെമീന ശശികുമാർ , സലീൽ സലീം റോഷി സ്പെഷ്യൽ സ്കൂൾ
അധ്യാപകരായ ടി ഷീന , ടി രേഷ്മ എന്നിവർ പ്രസംഗിച്ചു. സൈബർ സിറ്റി – സ്റ്റോറീസ് ട്രീ ബ്യൂട്ട് പദ്ധതിയുടെ ഭാഗമായി കെയർ ഹോമിൽ വൃക്ഷ തൈ നട്ടു.
കുട്ടികളുടെ പ്രസംഗം , പ്രഛന്ന വേഷം , ഗാന അവതരണം എന്നിവയും ഉണ്ടായിരുന്നു.
ഫോട്ടോ : ഹ്യൂമിനിറ്റി ലൈഫ് കെയർ കെയർ ഹോം ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സൈബർ സിറ്റി – സ്റ്റോറീസ് ട്രീ ബ്യൂട്ട് പദ്ധതിയുടെ ഭാഗമായി
കെയർ ഹോമിൽ സൈബർ സിറ്റി പ്രസിഡണ്ട് സിറാജ് പ്രീതി.വൃക്ഷ തൈ നടുന്നു. സെക്രട്ടറി സുഭിഷ മധു, അബ്ദുൽ ജലീൽ ഇടത്തിൽ , സക്കീർ ഹുസൈൻ മുല്ലവീട്ടിൽ, കെ പി സഹീർ സ്റ്റോറീസ്, അബ്ദുൽ സലാം, എച്ച് എച്ച് മസൂദ് , ഷെമീന ശശികുമാർ സമീപം