
ആവേശമായി കാളപൂട്ട്
പെരുമണ്ണ: ആർപ്പുവിളികളുടെ ആരവത്തിൽ ആവേശ കുതിപ്പിന്റെ അലമാലകൾ തീർത്ത് പെരുമണ്ണ മുല്ലവണ്ണ ഗ്രൗണ്ടിൽ കാളപൂട്ട് മത്സരം. പെരുമണ്ണ പഞ്ചായത്തും മുല്ലമണ്ണ ജനകീയ കാളപൂട്ട് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ ഗങ്ങളിൽനിന്നായി 74 ജോടി കാളകൾ പങ്കെടുത്തു.
മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ സുലൈമാൻ കാവന്നൂർ, മുണ്ടയിൽ കുഞ്ഞുമോൻ, പി.കെ. മുഹമ്മദ് റാഫി ചീക്കോട് എന്നിവരുടെ കാളകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. രാവിലെ ആരംഭിച്ച മത്സരം പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. മുല്ലമണ്ണ ജനകീയ കാളപൂട്ട് സമിതി ചെയർമാൻ കെ.കെ. ഷമീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. പ്രതീഷ്, കാളപൂട്ട് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കൊളക്കാടൻ, ഷിറാസ് മുല്ലമണ്ണ, സൂര്യ അബ്ദുൽ ഗഫൂർ, ഗുലാം ഹുസൈൻ കൊളക്കാടൻ, തട്ടൂർ നാരായണൻ, ഷൈപു പയ്യടിമീത്തൽ, ശശി ചെനപ്പാറക്കുന്ന്, നൗഷാദ് കൊളക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
ആവേശക്കുതിപ്പ്….
പെരുമണ്ണ പഞ്ചായത്തും ജനകീയ കാളപൂട്ടു കമ്മിറ്റിയും മുല്ലമണ്ണ പൂട്ടുകണ്ടത്തിൽ നടത്തിയ കാളപൂട്ട് മത്സരത്തിൽ നിന്ന്.
ഫോട്ടോ: ലിഗേഷ് അത്തോളി