
ടൂർ ഓപ്പറേറ്റർമാരുടെസംസ്ഥാനതല സംഘടന -എ. കെ. ടി. പി. എപുതിയ ഭാരവാഹികളായി
കോഴിക്കോട് : ഓൾ കേരളൈറ്റ് ടൂർ പാക്കേജേർസ് അസോസിയേഷൻ
(എ. കെ. ടി. പി. എ) 2025 – 26 വാർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ആസിഫ് പത്തൂർ (പ്രസിഡന്റ്),ബാസിൽ യൂസുഫ് (സെക്രട്ടറി)
,ഷിബിൻ ബഷീർ (,ട്രഷറര്‍) സി എ നാസർ സി എ, നിസാർ ഇസ്മായിൽ ( വൈസ് പ്രസിഡന്റുമാർ) പി. നൗഫൽ, മുഹമ്മദ് ഹാരിസ് (ജോയിന്റ് സെക്രട്ടറിമാർ)
എന്നിവരാണ് ഭാരവാഹികൾ.
അശോകപുരം ജി എം ഐ ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ
സി എ നാസർ അധ്യക്ഷത വഹിച്ചു. കെ ജിംജിഷ്, സിവി ശ്യാംജിത്ത് , സി എ അംജിത്ത്, സ്മാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കേരളം, തമിഴ്നാട്,കർണാടക, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ
ടൂർ ഓപ്പറേറ്റർമാർക്ക് സുഗമമായി സേവനം നടത്താൻ ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കണമെന്ന് യോഗം ടൂറിസം മന്ത്രിയോട് അഭ്യർത്ഥിച്ചു.
സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ടൂറിസം ക്ലബ് രൂപീകരിച്ച് സംഘടനയുമായി സഹകരിപ്പിച്ച് വിനോദ സഞ്ചാര യാത്രകൾ സുഗമമാക്കണമെന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നൽകി.

ഫോട്ടോ :1 –
ആസിഫ് പത്തൂർ (പ്രസിഡന്റ്),
ഫോട്ടോ : 2 –
ബാസിൽ യൂസുഫ് (സെക്രട്ടറി)