
ദേശീയ മാസ്റ്റേർസ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് :ക്ലാസിക്കിൽമഹാരാഷ്ട്ര ഓവറോൾ ജേതാക്കൾ ;കേരളം രണ്ടാമത്
കോഴിക്കോട് : ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മൂന്നാം ദിനമായ ഇന്നലെ ക്ലാസിക് പവർ ലിഫ്റ്റിംഗ് മത്സരം പൂർത്തിയായി. പുരുഷ – വനിത വിഭാഗം 292 പോയിൻ്റ് നേടി മഹാരാഷ്ട്ര ഓവറോൾ ജേതാക്കളായി.
229 പോയിൻ്റ നേടി
കേരളം രണ്ടാം സ്ഥാനവും
147 പോയിൻ്റ് നേടി
മധ്യ പ്രദേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എക്യൂപ്ഡ് മത്സര വിഭാഗം ഇന്നും ( ബുധൻ ) നാളെയും ( വ്യാഴം) ഉച്ഛ വരെ തുടരും.
സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ സഹകരണത്തോടെ
കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷനും
കോഴിക്കോട് ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷനും
സംയുക്തമായാണ് ദേശീയ മാസ്റ്റേർസ് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 7 ന്
വ്യാഴാഴ്ച 3 മണിക്ക് സമാപിക്കും.

ഫോട്ടോ :
ഗോൾഡ് മെഡൽ ( നടുവിൽ | –
മീന ശർമ്മ – മധ്യപ്രദേശ് ( ഡെഡ് ലിഫ്റ്റിംഗ് – 146)
വെളളി മെഡൽ ( ഇടത് )
എൽ ഇന്ദിര – കേരളം ( ഡെഡ് ലിഫ്റ്റിംഗ് – 145 കി.)
സിൽവർ മെഡൽ ( വലത്ത് )
ജാക് ലിൻ ബബിത സേവ്യർ (തെലുങ്കാന – 100 കി. )
കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി
മോഹൻ പീറ്റർ സമീപം