
ബീരിയാണി തീർന്നെന്ന് പറഞ്ഞു ;കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
കോഴിക്കോട്: ബിരിയാണി തീര്‍ന്നുപോയെന്ന് പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാരനെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂര്‍ 8/2ൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ തലയ്ക്ക് പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരൻ ഒ.വി രമേശൻ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചേളന്നൂര്‍ 8/2 ലെ ദേവദാനി ഹോട്ടലിലെ ജീവനക്കാരനാണ് രമേശന്‍. ബിരിയാണി ആവശ്യപ്പെട്ട് ഇവിടെയെത്തിയ കുമാരസ്വാമി സ്വദേശിയോട് ബിരിയാണി തീര്‍ന്നുപോയെന്ന് മറുപടി നൽകുകയും . അതിൽ പ്രകോപിതനായ ഇയാള്‍ രമേശനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് വിവരം. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കാക്കൂര്‍ പൊലീസ് വ്യക്തമാക്കി.