
ടി ബി സി പ്രീമിയർക്രിക്കറ്റ് ലീഗ് : ചാലഞ്ചേഴ്സ് ജേതാക്കൾ
കോഴിക്കോട് :സംസ്ഥാനത്തെ പ്രമുഖ സംരഭകരുടെ കൂട്ടായ്മ യായ ദി ബിസിനസ് ക്ലബ് ഇൻ്റർനാഷണൽ (ടി ബി സി ) പ്രീമിയർ
ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. മത്സരത്തിൽ ക്രേയിസ് ബിസ്ക്കറ്റ് ചാലഞ്ചേഴ്സ് ജേതാക്കളായി . മെറാൾഡ സൂപ്പർ കിംഗ് റണ്ണേർസ് അപ്പും നേടി.
മാൻ ഓഫ് ദി സീരീസ് ആൻ്റ് ബെസ്റ്റ് ബാറ്റർ – ബെർഫിക്ക് മണലൊടി,
ബെസ്റ്റ് ബോളർ പ്രണബ് ,ബെസ്റ്റ് ഫീൽഡർ – മുസമ്മിൽ , ബെസ്റ്റ് വിക്കറ്റ് കീപ്പർ – മെഹറൂഫ് മണലൊടി, ബെസ്റ്റ് ക്യാച്ച് – അൻവർ സാദത്ത്’.

ചെറുവണ്ണൂർ അഡ്രസ് ടർഫിൽ നടന്ന ടൂർണമെൻ്റ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി ബി സി പ്രസിഡന്റ് എ കെ ഷാജി അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ, ജനറൽ കൺവീനർ സന്നാഫ് പാലക്കണ്ടി, ജബ്ബാർ വാഴയിൽ എന്നിവർ പ്രസംഗിച്ചു. ടി ബി സി ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി സ്വാഗതവും ട്രഷറർ കെ വി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.
വിജയികൾക്ക് ട്രോഫികൾ പ്രസിഡന്റ് എ കെ ഷാജി വിതരണം ചെയ്തു.