
കുന്ദമംഗലത്ത് ഓട്ടോ ഡ്രൈവർക്ക് തെരുവ് നായയുടെ കടിയേറ്റു
സംഭവം വിദ്യാർത്ഥികളെ രക്ഷിക്കുന്നതിനിടെ..
കുന്ദമംഗലം :
തെരുവ് നായയുടെ അക്രമണത്തിൽ നിന്നും സ്കൂൾ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവർക്ക് കടിയേറ്റു കുന്ദമംഗലം ചേരിഞ്ചാൽ വെളളാരം കുന്നുമ്മൽ ശ്രീജേഷ് (44) നാണ് പരുക്കേറ്റത്. കാലിനാണ് നായയുടെ കടിയേറ്റത്.ഇ ദ്ദേഹ’ത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധയാഴ്ച്ച വൈകുന്നേരം നാലിന്കു ന്ദമംഗലം എ യു പി സ്കൂളിന് മുന്നിൽ കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോകാൻ ഓട്ടോറിക്ഷയുമായി കാത്തിരിക്കുന്നതിനിടെ സ്കൂൾ വിട്ട് പോകുന്ന കുട്ടികളെ അക്രമിക്കാൻ തെരുവ് നായ ശ്രമിക്കുന്നത് കണ്ട ശ്രീജേഷ് വാഹനത്തിൽ നിന്നിറങ്ങി നായയെ ഓടിക്കുകയായിരുന്നു ഇതിനിടയിലാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം ഒരു സ്ത്രീക്കും ഈ ഭാഗത്ത് വെച്ച് നായയുടെ കടിയേറ്റിരുന്നു
കുന്ദമംഗലത്തും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമാണ്. രണ്ട് ബസ്റ്റാൻ്റിലും, അങ്ങാടിയിലും, കൂട്ടമായി സഞ്ചരിക്കുന്ന നായകൾ കാൽനടക്കാർക്കും, വാഹനങ്ങൾക്കും നേരെ ഓടുന്നതും, യാത്രക്കാരുടെ ലഗേജുകൾ കടിച്ചു കൊണ്ടു പോകുന്നതും, പതിവായിട്ടുണ്ടും, അതിരാവിലെയും, രാത്രിയുമാണ് നായകളുടെ വിള യാട്ടം കൂടുതലുള്ളത്.