
സൗമ്യ വധക്കേസ് പ്രതിഗോവിന്ദച്ചാമി കണ്ണൂർ സെൻ്റർ ജയിൽ ചാടി : തുണി കെട്ടി ഇറങ്ങിയെന്ന് സി സി ടി വിയിൽ ; അതിർത്തികളിൽ വ്യാപക തെരച്ചിൽ
കണ്ണൂർ : കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി
ഗോവിന്ദച്ചാമി കണ്ണൂർ സെൻ്റർ ജയിലിൽ നിന്നും ചാടി രക്ഷപ്പെട്ടു.
ഇന്ന് 1.15 നാണ് ജയിൽ ചാടിയതെന്ന് ജയിൽ സുപ്രണ്ട് സ്ഥിരീകരിച്ചു.
ഗുരുതര വീഴ്ചയെന്ന് ജയിൽ വകുപ്പിനെതിരെ ആക്ഷേപം ഉയർന്നു.
രാവിലെ 6 മണിയോടെ പരിശോധനക്കിടെയാണ് ഇയാൾ ജയിൽ ചാടിയതെന്ന വിവരം അധികൃതർ അറിയുന്നത്.
അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും എങ്ങിനെ രക്ഷപ്പെട്ടു എന്ന സംശയത്തിലാണ് ഉദ്യോഗസ്ഥർ.മതിലിൽ തുണി കെട്ടിയാണ് ഇറങ്ങിയതെന്ന് സി സി ടി വി പരിശോധനയിൽ കണ്ടെത്തി. പുറത്ത് നിന്ന് സഹായം ലഭിച്ചതെന്നും പോലീസിന് സൂചന ലഭിച്ചു. സെല്ല് മുറിച്ചാണ് പുറത്ത് കടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ജയിൽ മതിലിന് സമീപം ഇലക്ട്രിക്ക് ഫെൻസിങ് ഉണ്ടെന്ന് ജയിൽ അധികൃതർ പറയുന്നെണ്ടെങ്കിലും അത് പ്രവർത്തിക്കുന്നില്ലന്ന് ഇയാൾ മനസിലാക്കിയതെന്ന് വ്യക്തം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ
ഫോൺ : 94468 99506 എന്ന നമ്പറിൽ അറിയിക്കുക.