
സമ്പത്തല്ല സേവന സന്നദ്ധതായാണ് റോട്ടറി ക്ലബുകളുടെ മുഖ്യ അജണ്ട :മുൻ റോട്ടറി ഗവർണർ ഡോ കെ എ കുര്യച്ചൻ
പുതിയ ഭാരവാഹികൾ
ചുമതലയേറ്റു
കോഴിക്കോട് :സമ്പത്തല്ല സേവന സന്നദ്ധതായാണ് റോട്ടറി ക്ലബുകളുടെ മുഖ്യ അജണ്ടയെന്ന്മു ൻ റോട്ടറി ഗവർണർ ഡോ കെ എ കുര്യച്ചൻ12 ആം മത് റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി 2025 – 2026 വർഷത്തെ ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിൽ ഏറ്റവും മികച്ച ഫൗണ്ടേഷൻ റോട്ടറിയുടെതാണ്. ഗ്രാൻ്റ് വഴി ഏറ്റെടുക്കുന്നത് നൂറു ശതമാനം സാധാരണ ജനങ്ങൾക്ക് പ്രയോജനകരമാണ്. ഇന്ത്യയിലെ പാവപ്പെട്ടവന് മാത്രമല്ല , ലോകത്തിലെ
എല്ലാ വിഭാഗം ജനങ്ങൾക്കും സഹായം എത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോട്ടറി സൈബർ സിറ്റിയുടെ സ്റ്റോറീസ് ട്രീ ബൂട്ട് , ഡ്രസ് ബാങ്ക് ,ഫീഡിംഗ് കോർണർ,
ജി ടെക്കുമായി സഹകരിച്ച് 1000 വനിതകൾക്ക് സ്വയം തൊഴിൽ , ലഹരിക്കെതിരെ മാരത്തോൺ തുടങ്ങിയ പദ്ധതികൾ മാതൃകപരമാണെന്നും കുര്യച്ചൻ ചൂണ്ടികാട്ടി.
ഹോട്ടൽ ഗോകുലം ഗ്രാൻ്റിൽ നടന്ന ചടങ്ങിൽ പി എസ് സിറാജ് പ്രീതി (പ്രസിഡൻ്റ് ), സുഭിഷ മധു (സെക്രട്ടറി) , സലാം ബാവ ( ട്രഷർ ) ഉൾപ്പെട്ട 12 അംഗ ഭരണ സമിതി ചുമതലയേറ്റു. പി ഡി ജി – ഡോ രാജേഷ് സുഭാഷ് വിശിഷ്ടാതിഥിയായി.
സൈബർ സിറ്റി മുൻ പ്രസിഡൻ്റ് സക്കീർ ഹുസൈൻ മുല്ല വീട്ടിൽ അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡൻ്റ് ട്രീ ബൂട്ട് , ഡ്രസ് ബാങ്ക് എന്നീ പദ്ധതികൾ പ്രഖ്യാപിച്ചു.
സ്റ്റോറിസിൻ്റെ സഹകരണത്തോടെ മൂന്ന് കോടി രൂപ ചിലവ് വരുന്ന ഒരു ലക്ഷം വൃക്ഷ തൈകൾ നടുന്ന ട്രീ ബൂട്ട് പദ്ധതി, നിർദ്ധന കുടുംബങ്ങളിലേക്ക് സൗജന്യ വസ്ത്ര വിതരണ പദ്ധതി ഡ്രസ് ബാങ്ക് , കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന ബ്രസ്റ്റ് ഫീഡിംഗ് സെൻ്റർ, ജി ടെക്കുമായി സഹകരിച്ച് 1000 വനിതകൾക്ക് സ്വയം തൊഴിൽ ,റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി ലഹരിക്കെതിരെ 3000 ത്തോളം ആളുകൾ ഉൾപ്പെട്ട മാരത്തോൺ എന്നിവയാണ് പ്രധാനമായും നടത്തിയിരുന്നത് പ്രസിഡൻ്റ് പി എസ് സിറാജ് പറഞ്ഞു.

ടി സി അഹമ്മദ്, ദീപക് കുമാർ കോറോത്ത് , അച്ചുതൻ വെങ്ങാലിൽ, ഡോ.
മുഹമ്മദ്ഉണ്ണി ഒളകര , മെഹറൂഫ് മണലൊടി , നബീൽ വി ബഷീർ,
എം പി രഞ്ജിത്ത് , എച്ച് എച്ച് മസൂദ്, അസി. ഗവർണർ പി ടി പ്രബീഷ് ,
എം എം ഷാജി , സന്നാഫ് പാലക്കണ്ടി , ഷെമിന ശശികുമാർ എന്നിവർ പ്രസംഗിച്ചു.
സി എസ് ആഷിഖ്എ എം സ്വാഗതവും സെക്രട്ടറി സുഭിഷ മധു നന്ദിയും പറഞ്ഞു.