
ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ ആദരിച്ചു
കോഴിക്കോട്:ആർച്ച് ബിഷപ്പ് പദവിയിലെത്തിയ അഭിവന്ദ്യ പിതാവ് ഡോ.വർഗീസ് ചക്കാലക്കലിന് കോഴിക്കോട് പൗരാവലിക്കുവേണ്ടി മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷ് )ആദരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വാമി വിവേകാമൃതാനന്ദന പുരി എന്നിവർ ചേർന്ന് ഉപഹാരം നൽകി. കോഴിക്കോടിന്റെ എല്ലാ നന്മകളിൽ മുന്നിൽ നിന്നു കൊണ്ടു തന്നെ നമുക്ക് നേതൃത്വം നൽകുകയും മാതൃക കാണിക്കുകയും ചെയ്യുന്ന ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ സേവന പ്രവർത്തനത്തിനുള്ള പ്രത്യേക അംഗീകാരമായിട്ടു തന്നെയാകും മഹാനായ മാർപാപ്പ അദ്ദേഹത്തെ ഈ പദവിയിലേക്ക് എത്തിച്ചതെന്നും കേരളത്തിനും കോഴിക്കോടിനും കിട്ടിയിട്ടുള്ള ഏറ്റവും വലിയ ആദരമാണെന്നും അദ്ദേഹം പറഞ്ഞു. കാരണം കോഴിക്കോട് സത്യത്തിന്റെ തുറമുഖമാണെന്ന തിരിച്ചറിവ് മാർപ്പാപ്പയെ സംബന്ധിച്ചടത്തോളം ഉണ്ടായിരിക്കും.അദ്ദേഹം ഇന്ത്യയിലെ മതേതപരമായ പശ്ചാത്തലമെല്ലാം മനസിലാക്കിയ വ്യക്തിത്വമാണെന്ന തിരിച്ചറിവ് അദ്ദേഹത്തോടൊപ്പം ഇരിക്കാൻ ഭാഗ്യം ലഭിച്ചപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹൃദയം കൊണ്ട് ചിരിക്കുകയും ഹൃദയം കൊണ്ട് സംസാരിക്കുകയും ചെയ്യുന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിട്ടാണ് താൻ ബിഷപ്പിനെ കാണുന്നതെന്നും സർവ്വ ശക്തൻ അതു നിലനിർത്തി കൊടുക്കട്ടെയെന്നും തങ്ങൾ ആശംസിച്ചു. ഡോ.വർഗീസ് ചക്കാലക്കലിനെ ഇവിടുത്തെ ആർച്ച്ബിഷപ്പായി നിയമിച്ചു എന്നുള്ളത് കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമായിട്ടാണ് തോന്നുന്നതെന്ന് സ്വാമി വിവേകാമൃതാനന്ദനപുരി പറഞ്ഞു. മാർപാപ്പയുടെ പാത പിന്തുടരുന്ന വർഗീസ് ചക്കാലക്കൽ സ്വയം പുഞ്ചിരിക്കുകയും മറ്റുള്ളവർക്ക് പുഞ്ചിരി സമ്മാനിക്കുകയും മറ്റുള്ളവരെ കൊണ്ട് പുഞ്ചിരിപ്പിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ഉത്തമ വ്യക്തിത്വമാണ്. മത സൗഹാർദ്ദം എന്നും നമ്മുടെ നാട്ടിൽ നില നിൽക്കണമെന്നാഗ്രഹിക്കുന്ന വ്യക്തിവിശേഷമാണ് അദ്ദേഹം. സ്വന്തം മതത്തിൽ ഉറച്ചു നിന്നു കൊണ്ട് മറ്റു മതങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ചാലെ ഇവിടെ മത സൗഹാർദ്ദമുണ്ടാകൂ. ആ സൗഹാർദ്ദമുണ്ടാകണമെങ്കിൽ എല്ലാവരു അവരുടെ മതത്തിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.മറ്റു മതങ്ങളെ ആദരവോടെ നോക്കി കാണാൻ സാധിക്കണമെന്നും എങ്കിലെ മത സൗഹാർദ്ദമുണ്ടാകുകയുള്ളൂ എന്നും സ്വാമി കൂട്ടിച്ചേർത്തു. മിഷ് ചെയർമാൻ പി.വി ചന്ദ്രൻ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ് സ്നേഹപത്രം സമർപ്പിച്ചു. മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ സ്നേഹ പത്രം അവതരിപ്പിച്ചു. എം.കെ രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കോർഡിനേറ്റർ മുസ്തഫ മുഹമ്മദ് ബിഷപ്പിനെ പരിചയപ്പെടുത്തി. ഡോ. ഫസൽ ഗഫൂർ, ഡോ.കെ മൊയ്തു സംസാരിച്ചു. ഡോ.വർഗീസ് ചക്കാലക്കൽ മറുപടി പ്രസംഗം നടത്തി.നമ്മുടെ ലോകത്തിന്ന് എല്ലാ തരത്തിലുള്ള വിപ്ലവങ്ങളും നടന്നു കഴിഞ്ഞ തായും ഇനി ഒരു വിപ്ലവമേ ഉള്ളൂ അത് സ്നേഹ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.അതിന് ജാതി മത ഭേതമില്ലാതെ ഞങ്ങൾ മനുഷ്യരാണ് ദൈവത്തിന്റെ മക്കളാണെന്ന ചിന്തയോടു കൂടി എല്ലാവരും ജീവിക്കാൻ തുടങ്ങുമ്പോൾ നമുക്കൊരു പുതിയ ആകാശവും ഭൂമിയും വളത്തി കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുകയാണ്. യുദ്ധങ്ങളും അസാമാധാനങ്ങളുമൊക്കെ അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ വഴിയും ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മിഷ് എന്ന ഈയൊരു സംഘടനക്ക് വിവിധ മതങ്ങളിലെ വ്യക്തിത്വങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു സ്നേഹത്തിന്റെ സൗഹാർദ്ദത്തിന്റെ കരുതലിന്റെ ഒരു അധ്യായം രചിക്കാൻ കഴിയുമെന്നുള്ളത് ഏറ്റവും സുന്ദരമായ കാര്യമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി പി.കെ അഹമ്മദ് സ്വാഗതവും ട്രഷററർ സി.ഇ ചാക്കുണ്ണി നന്ദിയും പറഞ്ഞു.
ചിത്രം: ആർച്ച് ബിഷപ്പ് പദവിയിലെത്തിയ ഡോ. വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി നൽകിയ ആദരവ് ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വാമി വിവേകാമൃതാനന്ദപുരിയും ചേർന്ന് ഉപഹാരം സമർപ്പിക്കുന്നുകോഴിക്കോട്:ആർച്ച് ബിഷപ്പ് പദവിയിലെത്തിയ അഭിവന്ദ്യ പിതാവ് ഡോ.വർഗീസ് ചക്കാലക്കലിന് കോഴിക്കോട് പൗരാവലിക്കുവേണ്ടി മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി (മിഷ് )ആദരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വാമി വിവേകാമൃതാനന്ദന പുരി എന്നിവർ ചേർന്ന് ഉപഹാരം നൽകി. കോഴിക്കോടിന്റെ എല്ലാ നന്മകളിൽ മുന്നിൽ നിന്നു കൊണ്ടു തന്നെ നമുക്ക് നേതൃത്വം നൽകുകയും മാതൃക കാണിക്കുകയും ചെയ്യുന്ന ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ സേവന പ്രവർത്തനത്തിനുള്ള പ്രത്യേക അംഗീകാരമായിട്ടു തന്നെയാകും മഹാനായ മാർപാപ്പ അദ്ദേഹത്തെ ഈ പദവിയിലേക്ക് എത്തിച്ചതെന്നും കേരളത്തിനും കോഴിക്കോടിനും കിട്ടിയിട്ടുള്ള ഏറ്റവും വലിയ ആദരമാണെന്നും അദ്ദേഹം പറഞ്ഞു. കാരണം കോഴിക്കോട് സത്യത്തിന്റെ തുറമുഖമാണെന്ന തിരിച്ചറിവ് മാർപ്പാപ്പയെ സംബന്ധിച്ചടത്തോളം ഉണ്ടായിരിക്കും.അദ്ദേഹം ഇന്ത്യയിലെ മതേതപരമായ പശ്ചാത്തലമെല്ലാം മനസിലാക്കിയ വ്യക്തിത്വമാണെന്ന തിരിച്ചറിവ് അദ്ദേഹത്തോടൊപ്പം ഇരിക്കാൻ ഭാഗ്യം ലഭിച്ചപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹൃദയം കൊണ്ട് ചിരിക്കുകയും ഹൃദയം കൊണ്ട് സംസാരിക്കുകയും ചെയ്യുന്ന അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിട്ടാണ് താൻ ബിഷപ്പിനെ കാണുന്നതെന്നും സർവ്വ ശക്തൻ അതു നിലനിർത്തി കൊടുക്കട്ടെയെന്നും തങ്ങൾ ആശംസിച്ചു. ഡോ.വർഗീസ് ചക്കാലക്കലിനെ ഇവിടുത്തെ ആർച്ച്ബിഷപ്പായി നിയമിച്ചു എന്നുള്ളത് കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമായിട്ടാണ് തോന്നുന്നതെന്ന് സ്വാമി വിവേകാമൃതാനന്ദനപുരി പറഞ്ഞു. മാർപാപ്പയുടെ പാത പിന്തുടരുന്ന വർഗീസ് ചക്കാലക്കൽ സ്വയം പുഞ്ചിരിക്കുകയും മറ്റുള്ളവർക്ക് പുഞ്ചിരി സമ്മാനിക്കുകയും മറ്റുള്ളവരെ കൊണ്ട് പുഞ്ചിരിപ്പിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന ഉത്തമ വ്യക്തിത്വമാണ്. മത സൗഹാർദ്ദം എന്നും നമ്മുടെ നാട്ടിൽ നില നിൽക്കണമെന്നാഗ്രഹിക്കുന്ന വ്യക്തിവിശേഷമാണ് അദ്ദേഹം. സ്വന്തം മതത്തിൽ ഉറച്ചു നിന്നു കൊണ്ട് മറ്റു മതങ്ങളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ചാലെ ഇവിടെ മത സൗഹാർദ്ദമുണ്ടാകൂ. ആ സൗഹാർദ്ദമുണ്ടാകണമെങ്കിൽ എല്ലാവരു അവരുടെ മതത്തിൽ ഉറച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.മറ്റു മതങ്ങളെ ആദരവോടെ നോക്കി കാണാൻ സാധിക്കണമെന്നും എങ്കിലെ മത സൗഹാർദ്ദമുണ്ടാകുകയുള്ളൂ എന്നും സ്വാമി കൂട്ടിച്ചേർത്തു. മിഷ് ചെയർമാൻ പി.വി ചന്ദ്രൻ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ് സ്നേഹപത്രം സമർപ്പിച്ചു. മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ സ്നേഹ പത്രം അവതരിപ്പിച്ചു. എം.കെ രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. കോർഡിനേറ്റർ മുസ്തഫ മുഹമ്മദ് ബിഷപ്പിനെ പരിചയപ്പെടുത്തി. ഡോ. ഫസൽ ഗഫൂർ, ഡോ.കെ മൊയ്തു സംസാരിച്ചു. ഡോ.വർഗീസ് ചക്കാലക്കൽ മറുപടി പ്രസംഗം നടത്തി.നമ്മുടെ ലോകത്തിന്ന് എല്ലാ തരത്തിലുള്ള വിപ്ലവങ്ങളും നടന്നു കഴിഞ്ഞ തായും ഇനി ഒരു വിപ്ലവമേ ഉള്ളൂ അത് സ്നേഹ വിപ്ലവമാണെന്നും അദ്ദേഹം പറഞ്ഞു.അതിന് ജാതി മത ഭേതമില്ലാതെ ഞങ്ങൾ മനുഷ്യരാണ് ദൈവത്തിന്റെ മക്കളാണെന്ന ചിന്തയോടു കൂടി എല്ലാവരും ജീവിക്കാൻ തുടങ്ങുമ്പോൾ നമുക്കൊരു പുതിയ ആകാശവും ഭൂമിയും വളത്തി കൊണ്ടുവരാൻ കഴിയുമെന്ന് വിശ്വസിക്കുകയാണ്. യുദ്ധങ്ങളും അസാമാധാനങ്ങളുമൊക്കെ അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ വഴിയും ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മിഷ് എന്ന ഈയൊരു സംഘടനക്ക് വിവിധ മതങ്ങളിലെ വ്യക്തിത്വങ്ങളെ ഒരുമിച്ച് കൊണ്ടുവന്നു സ്നേഹത്തിന്റെ സൗഹാർദ്ദത്തിന്റെ കരുതലിന്റെ ഒരു അധ്യായം രചിക്കാൻ കഴിയുമെന്നുള്ളത് ഏറ്റവും സുന്ദരമായ കാര്യമാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി പി.കെ അഹമ്മദ് സ്വാഗതവും ട്രഷററർ സി.ഇ ചാക്കുണ്ണി നന്ദിയും പറഞ്ഞു.
ചിത്രം: ആർച്ച് ബിഷപ്പ് പദവിയിലെത്തിയ ഡോ. വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി നൽകിയ ആദരവ് ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സ്വാമി വിവേകാമൃതാനന്ദപുരിയും ചേർന്ന് ഉപഹാരം സമർപ്പിക്കുന്നു