ലയൺസ് ഓർത്തോട്ടിക് ഉപകരണങ്ങൾ വിതരണം ചെയ്തു ; ലയൺസ് അംഗങ്ങൾ ജൈവ മനുഷ്യരാണെന്ന് മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ്
കോഴിക്കോട് : ലയൺസ് അംഗങ്ങൾ ജൈവ മനുഷ്യരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പറും ആക്ടിംഗ് ചെയർമാനുമായ കെ. ബൈജുനാഥ്. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കോഴിക്കോട് സാമോറിയൻസ്, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ എന്നിവർ സംയുക്തമായി കോഴിക്കോട് കോംപോസിറ്റ് റീജിയണൽ സെന്ററിൽ (സി ആർ സി) സംഘടിപ്പിച്ച ഓർത്തോട്ടിക് ഉപകരണ വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയൺസ് എന്നത് സേവനം എന്ന മഹത്തായ ചിന്തയ്ക്ക് ചിറകുകൾ നൽകുന്ന മനുഷ്യരായതിനാലാണ് ജൈവ മനുഷ്യർ എന്ന് വിശേഷിപ്പിച്ചത്. ജൈവ മനുഷ്യർ എന്നു പറയുന്നത് തലയിൽ കണക്കുകൾ സൂക്ഷിക്കാത്തവരാണ്, മറിച്ച് കവിത സൂക്ഷിക്കുന്നവരാണ്. കവിത എന്നത് മനുഷ്യനെ തൊടുന്ന പ്രവർത്തിയാണ്, അത് തന്നെയാണ് ലയൺസ് ക്ലബ് ഇവിടെ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ഇൻ്റർ നാഷണൽ ഡിസ്ട്രിക് കോർഡിനേറ്റർ എം. കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സി ആർ സി ഡയറക്ടർ ഡോ. റോഷൻബിജിലി, പി എസ് സൂരജ് , ഐപ്പ് തോമസ് , പി കെ ശ്രീധരൻ , സി ആർ സി അസിസ്റ്റന്റ് ഡയറക്ടർ ഡോ. അക്ഷയ്, വിശോഭ് പനങ്ങാട്, രാജേഷ് കുഞ്ഞപ്പൻ ,പി എം ഷാനവാസ് , റീജ ഗുപ്ത , സി പ്രണബ് എന്നിവർ പ്രസംഗിച്ചു . ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സാമോറിയൻസ് പ്രസിഡൻ്റ് പി.കെ. സോമസുന്ദരൻ , സെക്രട്ടറി ബാബു ചിറമേൽ, കെ ടി പി ഉണ്ണികൃഷ്ണൻ, പി.കെ. ശ്രീധരൻ, വിജയകുമാർ ബി. മീമ്പാട്ട്, എം.എൽ. വർക്കി എന്നിവർ നേതൃത്വം നൽകി. ലയൺസ് ഡിസ്ട്രിക്ട് 318 ഇയുടെ ഫ്ലാഗ്ഷിപ്പ് പ്രോജക്ടുകളിലൊന്നാണ് ഈ മഹത്തായ സാമൂഹ്യ സേവന പദ്ധതി. മെഡിക്കൽ മൂല്യനിർണ്ണയത്തിലൂടെ മുൻകൂട്ടി തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് സഹായോപകരണങ്ങൾ വിതരണം ചെയ്തത്. കാലിനുള്ള ഇൻസോൾസ്, കൈ-കാലിനുള്ള ബ്രേസുകൾ, പുറംവരിക്ക് പിന്തുണ നൽകുന്ന സപ്പോർട്ടുകൾ, വീൽചെയറുകൾ എന്നിവ ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. കോഴിക്കോട് , മലപ്പുറം ജില്ലകളിൽ നിന്നുള്ള അപേക്ഷകരിൽ 120 പേർക്ക് ഓർത്തോട്ടിക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഗുണഭോക്താക്കളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ സേവനപ്രവർത്തനം നിരവധി പേർക്ക് പുതിയ പ്രതീക്ഷ നൽകി.
ഫോട്ടോ : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കോഴിക്കോട് സാമോറിയൻസ്, ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ എന്നിവർ സംയുക്തമായി കോഴിക്കോട് കോംപോസിറ്റ് റീജിയണൽ സെന്ററിൽ (സി ആർ സി) സംഘടിപ്പിച്ച ഓർത്തോട്ടിക് ഉപകരണ വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പറും ആക്ടിംഗ് ചെയർമാനുമായ കെ. ബൈജുനാഥ് ഓർത്തോട്ടിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ,ലയൺസ് ഇൻ്റർ നാഷണൽ ഡിസ്ട്രിക് കോർഡിനേറ്റർ എം. കെ. ശശീന്ദ്രൻ, സി ആർ സി ഡയറക്ടർ ഡോ. റോഷൻബിജിലി തുടങ്ങിയവർ സമീപം.
