മത്സ്യത്തൊഴിലാളി കുടുംബത്തിന് കൈതാങ്ങ് ; സിയസ്കൊ പതിനെട്ടാമത് വീടിന് തറക്കല്ലിട്ടു
കോഴിക്കോട് : മത്സ്യത്തൊഴിലാളി കുടുംബത്തിന് കൈതാങ്ങായി സിയസ്കൊ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി പതിനെട്ടാമത് വീടിന് തറക്കല്ലിട്ടു. കടുപ്പിനി പതിയം തിരുത്തി 3 സെൻ്റ് സ്ഥലത്ത് ജീവകാരുണ്യ പ്രവർത്തകനും എം.വി.ആർ ക്യാൻസർ സെൻ്റർ വൈസ് ചെയർമാനുമായ പി.കെ അബ്ദുല്ലക്കോയ തറയിടൽ കർമ്മം നിർവ്വഹിച്ചു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സിയസ്കൊ പോലുള്ള സന്നദ്ധ സംഘടനകളെ ഒപ്പം ചേർത്ത് പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിയസ്കൊ വൈസ് പ്രസിഡൻ്റ് കെ. നൗഷാദ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ,ട്രഷറർ പി.പി അബ്ദുല്ല കോയ, അഭയം ചെയർമാൻ പി.കെ. മൊയ്തീൻ കോയ, സി.എ.ഉമ്മർകോയ , പി .മമ്മദ്‌കോയ, കൺവീനർ പി.എം. മെഹബൂബ്, സി.ഇ.വി ഗഫൂർ, ആദം കാതിരിയത്ത്, പി.എൻ വലീദ്, ബി.വി. മാമുകോയ, തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : മത്സ്യത്തൊഴിലാളി കുടുംബത്തിന് സിയസ്കൊ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി 18 ആം മത് വീടിന് ജീവകാരുണ്യ പ്രവർത്തകനും എം വി ആർ ക്യാൻസർ സെൻ്റർ വൈസ് ചെയർമാനുമായ പി.കെ. അബ്ദുല്ലക്കോയ തറയിടൽ കർമ്മം നിർവ്വഹിക്കുന്നു. എം.വി ഫസൽ റഹ്മാൻ, കെ.നൗഷാദ് അലി, പി.കെ. മൊയ്തീൻ കോയ,സി.എ.ഉമ്മർകോയ ,പി .മമ്മദ്‌കോയ, പി.എം. മെഹബൂബ്, തുടങ്ങിയവർ സമീപം.

