റവാബി ടൂർസ് ആൻ്റ് ട്രാവൽ ഓറിയൻ്റേഷൻ ക്ലാസ് സംഘടിപ്പിച്ചു
കോഴിക്കോട് : റവാബി ടൂർസ് ആൻ്റ് ട്രാവൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ട്രാവൽ ഓറിയൻ്റേഷൻ സെഷൻ സംഘടിപ്പിച്ചു. റവാബി ഹാളിൽ നടന്ന ചടങ്ങ് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് നിത്യാനന്ദ് കമ്മത്ത് ഉദ്ഘാടനം ചെയ്തു. ലോക രാജ്യങ്ങളിൽ സഞ്ചരിക്കുന്നത് കൊണ്ട് അറിവ് കൂട്ടുന്നതിനൊപ്പം അനുഭവങ്ങൾ സമ്പാദിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. റവാബി ,ടൂറിസം മേഖലക്ക് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും മലബാർ ചേംബറിൻ്റെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റവാബി ടൂർസ് ട്രാവൽ ചെയർമാൻ കെ ടി അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി മുഖ്യാതിഥിയായി. നിഖിൽ എ കമ്പിളി മുഖ്യ പ്രഭാഷണം നടത്തി. ടി പി എം ഹാഷിർ അലി സ്വാഗതവും റവാബി ടൂർസ് ആൻ്റ് ട്രാവൽ സി ഇ ഒ പ്രതീഷ് മേനോൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : റവാബി ടൂർസ് ആൻ്റ് ട്രാവൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ട്രാവൽ ഓറിയൻ്റേഷൻ സെഷൻ റവാബി ഹാളിൽ നടന്ന ചടങ്ങിൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് നിത്യാനന്ദ് കമ്മത്ത് ഉദ്ഘാടനം ചെയ്യുന്നു.