മുക്കത്ത് സ്കൂൾ വാനിടിച്ച്മൂന്ന് വയസുകാരന് ദാരുണാന്ത്യം
മുക്കം : സ്കൂൾ വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസാണ് മരിച്ചത്.
വീടിന് മുന്നിൽ അമ്മയുടെ കൺമുന്നിൽ വെച്ചാണ് അപകടം ഉണ്ടായത് . സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു.