കൂടരഞ്ഞിയിൽകിണറിൽ കടുവ വീണു
കൂടരഞ്ഞി :പെരുമ്പുളയിൽ വീട്ടിലെ കിണറിൽ കടുവ വീണു.
ഇന്ന് രാവിലെ 7 ഓടെ യാണ് സംഭവം. പറമ്പിൽ കൃഷി ചെയ്ത് കൊണ്ടിരുന്ന തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരണമില്ല. ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചു . ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേം ഷമീറിൻ്റെ നേതൃത്വത്തിൽ സംഘം എത്തി പരിശോധന നടത്തി. കിണറിലേക്ക് പടക്കം എറിഞ്ഞു പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.