ജി എസ് ടി ഇളവ്: എല്ലാ വിഭാഗങ്ങൾക്കും ഗുണം ലഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം -സി ജി ഡി എ
ജി എസ് ടി ഔട്രീച്ച് പ്രോഗ്രാമിൽ നിവേദനം നൽകി.
കോഴിക്കോട് :ജി എസ് ടി യഥാക്രമം 28%,12% ഉം 18%, 5% ഉം ആക്കി നടപ്പിലാക്കിയത് സ്വാഗതാർഹം ആണെങ്കിലും ഇളവിന്റെ പ്രയോജനം എല്ലാവർക്കും ലഭിക്കുന്നതിന് പ്രായോഗിക നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഔട്രീച്ച് പ്രോഗ്രാമിൽ സമർപ്പിച്ചു. നിവേദനത്തിലെ ആവശ്യങ്ങൾ പരിശോധിച്ചു അടുത്ത ജി എസ് ടി കൗൺസിൽ യോഗത്തിൽ പരിഗണിക്കുന്നതിനായി സമർപ്പിക്കാം എന്നും കമ്മീഷണർ തലത്തിൽ പരിശോധിച്ചു നടപടികൾ സ്വീകരിക്കാമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. ടെക്സ്റ്റൈൽസ്, പാദരക്ഷ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് എം ർ പിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത നികുതികൾ ചുമത്തുന്നതും, മുന്നൊരുക്കങ്ങൾക്ക് വേണ്ടത്ര സമയം നൽകാതെ ഒക്ടോബർ 22 മുതൽ പ്രാബല്യത്തിൽ വരുത്തിയത് നികുതി ദായകർ, സേവന ദാതാക്കൾ, ഉപഭോക്താക്കൾ മറ്റു ബന്ധപ്പെട്ടവർക്ക് എല്ലാം പ്രയാസം സൃഷ്ടിക്കുന്നു. കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി, സെക്രട്ടറി ജിയോ പി ജെ, വൈസ് പ്രസിഡന്റ് കെ സി ജോബ് എന്നിവരാണ് കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് ജോയിന്റ് കമ്മീഷണർ ഡോ. ഫറാ സക്കറിയ ഐ ആർ എസ്, അസിസ്റ്റന്റ് കമ്മീഷണർ ബിജു കെ ജേക്കബ് ഐ ആർ എസ് എന്നിവർക്ക് നിവേദനം നൽകിയത്.
ഫോട്ടോ:
സി ജി എസ് ടി & സെൻട്രൽ ടാക്സ് കമ്മീഷണറേറ്റിൽ സി ജി ഡി എ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണിയിൽ നിന്നും ജോയിന്റ് കമ്മീഷണർ ബിജു കെ ജേക്കബ് ഐ ആർ എസ് സ്വീകരിക്കുന്നു. സെക്രട്ടറി ജിയോ പി ജെ, ജോയിന്റ് കമ്മീഷണർ ഓഫ് കസ്റ്റംസ് ആൻഡ് ഇൻഡയറക്റ്റ് ടാക്സസ് ഡോ.ഫറാ സക്കറിയ ഐ ആർ എസ്, വൈസ് പ്രസിഡന്റ് കെ സി ജോബ് എന്നിവർ