ജമ്മുവിൽ ഏറ്റുമുട്ടൽ: 2 ഭീകരരെ സൈന്യം വധിച്ചു,
ജമ്മു: ജമ്മുവിൽ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം 2 ഭീകരരെ വധിച്ചു. നിയന്ത്രണ രേഖയ്ക്കു സമീപം സംശയാസ്പദമായ നീക്കം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ. കുപ്‌വാരയിലെ മച്ചിൽ, ദുദ്നിയാൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തിരച്ചിൽ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.
ഇന്നലെ രാത്രി 7 മണിക്കാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം പറഞ്ഞു . ശൈത്യകാലം വരുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സുരക്ഷാ സേനകൾക്ക് നിർദേശം നൽകി. കേന്ദ്രഭരണ പ്രദേശങ്ങളിലെ സുരക്ഷാ അവലോകന യോഗത്തിനുശേഷമാണ് നിർദേശം നൽകിയത്.