വാഹനം ഇടിച്ച് തെറിപ്പിച്ച്നിർത്താതെ പോയതായി പരാതി
കോഴിക്കോട് : വാഹനം ഇടിച്ച് തെറിപ്പിച്ച്
നിർത്താതെ പോയതായി പരാതി.
മിംസ് ഹോസ്പിറ്റലിൽ മുൻവശത്ത് പാർക്ക് ചെയ്ത ഹോണ്ട ആക്ടീവയെയാണ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചിട്ട് നിർത്താതെ പോയതായി വാഹന ഉടമയുടെ പരാതി.
7 ന് ചൊവ്വാഴ്ച ആറര മുതൽ ഏഴര വരെയുള്ള സമയത്ത് ആണ് സംഭവം നടന്നത്.
സുഹൃത്തിൻ്റെ അച്ഛനെ ആശുപ്രത്രിയിൽ സന്ദർശിച്ച് മടങ്ങി വന്നപ്പോഴാണ് സ്കൂട്ടർ ഇടിച്ചിട്ടതായി ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ചോദിച്ചപ്പോൾ കട ഉടമകൾ സ്ഥലത്തില്ലാത്തതിനാൽ ലഭിച്ചില്ല. കസബ പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയപ്പോൾ അവർ മെഡിക്കൽ കോളേജ് പോലീസ് പരിധിയെന്ന് പറഞ്ഞ് മടക്കി. പോലീസിന്റെ ഓൺലൈൻ
ആപ്പ് വഴി പരാതി രജിസ്റ്റർ ചെയ്തു. ഓട്ടോയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 7012849167 വിളിക്കണമെന്ന് സ്കൂട്ടർ ഉടമ വികാസ് പറഞ്ഞു.