പ്രഥമ പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം’ട്രീബ്യൂട്ട് ബൈ സ്റ്റോറീസി’ന്
കോഴിക്കോട്: നവാഗത പരിസ്ഥിതി പ്രവർത്തകർക്കും സംഘടനകൾക്കുമായി പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം’ ‘ട്രീബ്യൂട്ട് ബൈ സ്റ്റോറീസി’ന്. കേരളത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ട് പരിപാലിക്കാൻ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പദ്ധതിയാണ് ട്രീബ്യൂട്ട് ബൈ സ്റ്റോറീസ്. സംസ്ഥാന നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. വൃക്ഷത്തൈ നടാൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നു, തുടർന്ന് വൃക്ഷത്തൈകൾ എത്തിച്ചു നട്ടു കൊടുക്കുന്നു. പരിപാലിക്കേണ്ട ചുമതല മാത്രമാണ് രജിസ്റ്റർ ചെയ്ത ആൾക്ക് ഉണ്ടാവുക. ഇതിനായി ഓരോ വൃക്ഷത്തൈയുടെയും സംരക്ഷകരായി മൂന്ന് പേരെ രജിസ്റ്റർ ചെയ്യണം. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 9,10 തീയതികളിൽ ടൗൺഹാളിൽ നടക്കുന്ന കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ മേധാ പട്കറിൽ നിന്നും പദ്ധതിയുടെ ഡയറക്ടർ സഹീർ സ്റ്റോറീസ് 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങും.

ഫോട്ടോ: 1-
( ട്രീബ്യൂട്ട് ബൈ സ്റ്റോറീസ്
പദ്ധതിയുടെ ലോഗോ )

ഫോട്ടോ: 2 –
സഹീർ സ്റ്റോറീസ് ( പ്രൊജക്ട് ഡയറക്ടർ -ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് )