ഗാന്ധിപ്രഭാഷണ പരമ്പര
കൊളത്തൂർ : സ്വാമി ഗുരുവരാനന്ദ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റും ബാലുശ്ശേരി സർവോദയ ട്രസ്റ്റും ചേർന്ന് നടത്തിയ ഗാന്ധി പ്രഭാഷണ പരമ്പര വേറിട്ട അനുഭവമായി. ഗാന്ധിയുടെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുകയും വിമർശനാത്മകമായി ഗാന്ധി ജീവിതത്തെ വിലയിരുത്തുകയും ചെയ്യേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്ന് ഗാന്ധി പ്രഭാഷണം നടത്തിയ ബാലുശ്ശേരി സർവോദയ ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ അഭിപ്രായപ്പെട്ടു. സർവോദയ ട്രസ്റ്റിൻ്റെ പുസ്തവിതരണവും ഉണ്ടായി. പ്രിൻസിപ്പൽ സിബി ജോസഫ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. കുട്ടികൾക്ക് ഗാന്ധി സൂക്തങ്ങൾ കൈപ്പുസ്തകവും വിതരണം നടത്തി. നിരവധി വേദികളിൽ ഗാന്ധിജിയായി വേഷം ധരിക്കുകയും ഗാന്ധിജിയുടെ ആശയ പ്രചരണത്തിനായി കർമനിരതനാവുകയും ചെയ്ത അബ്ദുൽ അസീസ് ചടങ്ങിൽ മുഖ്യാതിഥിയായി. പി. ടി.എ. പ്രസിഡൻ്റ് പി.കെ. നാസർ, സീനിയർ അസിസ്റ്റൻ്റ് ബിന്ദു വി. ജോൺ, സ്കൂൾ ലീഡർ ആയിഷ , മുഹമ്മദ് ദാനിഷ്, ഗംഗ, രാഹുൽ, പ്രോഗ്രാം ഓഫീസർ ഷിജിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.