ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് കൈതാങ്ങ് ; സിയസ്കൊ പതിനേഴാമത് വീടിന് തറക്കല്ലിട്ടു
കോഴിക്കോട് : ഒളവണ്ണ പഞ്ചായത്തിലെ കടുപ്പിനി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് കൈതാങ്ങായി സിയസ്കൊ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി 17 ആം മത് വീടിന് തറക്കല്ലിട്ടു സാഫി കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ. പി. ഇബിച്ചി കോയ തറയിടൽ കർമ്മം നിർവ്വഹിച്ചു. എല്ലാവരെയും ചേർത്ത് പിടിക്കുന്ന പ്രസ്ഥാനമാണ്
സിയസ്കോയെന്ന് അദ്ദേഹം പറഞ്ഞു. സിയസ്കൊ പ്രസിഡൻ്റ് സി. ബി. വി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. വി. ഫസൽ റഹ്മാൻ, വൈസ് പ്രസിഡൻ്റ് കെ. നൗഷാദ് അലി, സെക്രട്ടറി സി. പി. എം സഈദ് അഹമ്മദ്, അഭയം ചെയർമാൻ പി. കെ. മൊയ്തീൻ കോയ, സി. എ. ഉമ്മർകോയ , ട്രഷറർ പി. പി. അബ്ദുല്ലകോയ,
കൺവിനർ പി. എം. മെഹബൂബ്, സി. ഇ. വി ഗഫൂർ, ആദം കാതിരിയത്ത്, ബി. വി. മാമുകോയ, ഇ. വി. മാലിക് തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : കടുപ്പിനി സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് സിയസ്കൊ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി 17 ആം മത് വീടിന് സാഫി കോളജ് പ്രിൻസിപ്പാൾ പ്രൊഫ.ഇ.പി.ഇബിച്ചി കോയ തറയിടൽ കർമ്മം നിർവ്വഹിക്കുന്നു. സി. ബി. വി സിദ്ദീഖ്, എം. വി ഫസൽ റഹ്മാൻ, കെ. നൗഷാദ് അലി, സി. പി. എം സഈദ് അഹമ്മദ്, പി. കെ. മൊയ്തീൻ കോയ തുടങ്ങിയവർ സമീപം.
