ചീക്കിലോട് കണ്ടംകുളങ്ങര ക്ഷേത്ര മഹാനവമി ആഘോഷം
ചീക്കിലോട്: ചിരപുരാതനമായ ശിവക്ഷേത്രങ്ങളിലൊന്നായ ചീക്കിലോട് കണ്ടംകുളങ്ങര ക്ഷേത്രത്തില്‍ ഗ്രന്ഥംവെപ്പ്, നവമിപൂജ, വാഹനപൂജ തുടങ്ങിയവ പതിവുപോലെ ഈ വര്‍ഷവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കവിയും ഗാനരചയിതാവുമായ രഘുനാഥന്‍ കൊളത്തൂര്‍ വിദ്യാരംഭത്തിന് കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
രവി കോവൂര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് മെമ്പര്‍ ടി.എം മിനി, സിദ്ധാര്‍ത്ഥന്‍ തിയ്യക്കണ്ടി, ചോയിക്കുട്ടി മാസ്റ്റര്‍, ഉഷാ മോഹന്‍ , ആര്‍.കെ രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും. വിദ്യാരംഭം ,വാഹനപൂജ , പ്രത്യേകപൂജ എന്നിവയ്ക്കായി 7034333484 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.