ജ്യോതിശാസ്ത്ര ദിനംആചരിച്ചു : ജ്യോതിഷം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മുരളീധര പണിക്കർ
കോഴിക്കോട് : ജ്യോതിഷ സഭയുടെ ആഭിമുഖ്യത്തിൽ ജ്യോതിശാസ്ത്ര ദിനം
ആചരിച്ചു. പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു. ജ്യോതിഷ മേഖലയിൽ നുഴഞ്ഞു കയറിയ കള്ള നാണയങ്ങളെ ഒഴിവാക്കാൻ സർക്കാർ ശക്തമായി ഇടപെടണം അതിനായി ജ്യോതിഷം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ജ്യോതിഷ സഭ ചെയർമാൻ എം പി വിജീഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ഭാരതീയ ജ്യോതിഷ വിചാര സംഘം സെക്രട്ടറി ഡോ സുധീഷ് പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ സ്വാഗതവും വൈസ് ചെയർമാൻ അനിൽ പണിക്കർ നന്ദിയും പറഞ്ഞു.
ഫോട്ടോ : ജ്യോതിശാസ്ത്ര ദിനം ആചരണം പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്യുന്നു.