മണ്ഡലം തല ഗൃഹ സമ്പർക്ക യജ്ഞം : വീടുകൾ തോറും സന്ദർശിച്ച് പ്രവർത്തകർ
കോഴിക്കോട്: സംസ്ഥാന വ്യാപകമായി ബി.ജെപി നടത്തുന്ന ഗൃഹ സമ്പർക്ക യജ്ഞത്തിൻ്റെ ഭാഗമായി ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മറ്റിയുടെ മണ്ഡലം തല ഗൃഹ സമ്പർക്ക യജ്ഞത്തിൻ്റെ ഉദ്ഘാടനം എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും സംസ്‌കൃത അധ്യാപകനുമായ സുധീഷ് കേശവപുരിക്ക് ലഘുലേഖ നൽകി മണ്ഡലം പ്രസിഡന്റ് പ്രവീൺ തളിയിൽ നിർവഹിച്ചു. ജനങ്ങളിൽ വൈകാരിക സുരക്ഷിതത്വ ബോധം പകരാനും കെട്ടുറപ്പുള്ള ഭരണം കാഴ്ച വെക്കാനും സാധിച്ചത് നരേന്ദ്ര മോദി സർക്കാരിൻ്റെ നേട്ടമാണെന്ന് സുധീഷ് കേശവപുരി പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറി എം. ജഗനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ പി പ്രമോദ്,ജിഷ ഷിജു,മണ്ഡലം ഭാരവാഹികളായ അഡ്വ. ബിജിത്ത് ചെറോട്ട്, രാജനന്ദിനി, ദിലീപ് വെളുത്തുർ, വിഷ്ണു പ്രിയ, രൂപേഷ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ബി ജെ പി ഗൃഹ സമ്പർക്ക യജ്ഞത്തിൻ്റെ നടക്കാവ് മണ്ഡലം തല ഉദ്ഘാടനം പ്രസിഡൻ്റ് പ്രവീൺ തളിയിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിക്ക് നൽകി നിർവ്വഹിക്കുന്നു.