ബേപ്പൂർ മുരളീധര പണിക്കരുടെ100 ആം മത്പുസ്തകം – “ബേപ്പൂരിൻ്റെ ഇതിഹാസം” ;
പ്രകാശനം
ഒക്ടോബർ 3 ന്
കോഴിക്കോട് : പ്രമുഖ ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂർ മുരളീധര പണിക്കരുടെ 100 ആംമത് പുസ്തകം – “ബേപ്പൂരിൻ്റെ ഇതിഹാസം” പ്രകാശനത്തിന് ഒരുങ്ങി.
ഒക്ടോബർ 3 ന് വെള്ളിയാഴ്ച രാവിലെ 10 ന് മലബാർ പാലസിൽ നടക്കുന്ന ചടങ്ങിൽ വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും.
പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ ഏറ്റുവാങ്ങും.
കലാ സംവിധായകൻ മുരളി ബേപ്പൂർ പുസ്തകം പരിചയപ്പെടുത്തും . മാതൃഭൂമി ലേഖകൻ എം പി പത്മനാഭൻ, കവി മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, 24 ന്യൂസ് ദീപക് ധർമ്മടം എന്നിവർ ആശംസകൾ അർപ്പിക്കും.
തുടർന്ന് ബേപ്പൂർ മുരളീധര പണിക്കർ മറുമൊഴി നൽകും.
ലിപി പബ്ലിക്കേഷൻസ് പ്രതിനിധി സി എൻ ചേന്ദമംഗലം സ്വാഗതവും പണിക്കർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ഇ എം രാജാമണി നന്ദിയും പറയും.
മലബാറിൻ്റെ ചരിത്രത്താളിൽ ശ്രദ്ധാകേന്ദ്രമായിരുന്ന ബേപ്പൂരിലെ ഉരു നിർമ്മാണവും ഖലാസികളുടെ ജീവിതവും പ്രതിപാദിക്കുന്ന രചനയാണ് “ബേപ്പൂരിൻ്റെ ഇതിഹാസ “ത്തിൻ്റെ ഇതിവൃത്തം. ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിക്കുന്നത്