ശ്രീ എടത്ത് പറമ്പത്ത് ( കോട്ടയിൽ ) ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
അത്തോളി : ശ്രീ എടത്ത് പറമ്പത്ത് ( കോട്ടയിൽ ) ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. ഇന്ന് മുതൽ ഒക്ടോബർ 2 വരെ രാവിലെ 6. 30 ഔഷധ സേവ വിതരണം നടക്കും. 28 ന് രാവിലെ 8 മുതൽ 9 വരെ വിദ്യഗോപാല പൂജ , 30 , 1 , 2 ദിവസങ്ങളിൽ സരസ്വതി പൂജ , ഒക്ടോബർ 1 ന് വൈകീട്ട് 4 ന് ക്ഷേത്രത്തിൻ്റെ മയൂര നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ നൃത്ത വിരുന്ന് , 2 ന് എഴുത്തിനിരുത്തൽ രാവിലെ 10 മുതൽ ആരംഭിക്കും. എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്നവർ മുൻ കൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.