എൻ എസ് എസ് ആയുർവേദ മെഡിക്കൽ ക്യാമ്പ്
അത്തോളി: അത്തോളി ഗവ.വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്. എസ്. ഇ. വിഭാഗം നാഷണൽ സർവീസ് സ്കീം അത്തോളി ഗവ. ആയുർവേദ ഡിസ്‌പെൻസറിയുമായി സഹകരിച്ച് നടത്തിയ സൗജന്യ രോഗപ്രതിരോധ ചികിത്സ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽകരണവും ‘സുഖദം’ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജ.ൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരക്കൽ അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മിനി ജോൺ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ മുഖ്യാതിഥിയായി.അത്തോളി ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വിജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ഉണ്ണികുളം മെഡിക്കൽ ഓഫീസർ ഡോ.പി.സിനി,അത്തോളി ആയുർവേദ ഡിസ്പൻസറി യോഗ ഇൻസ്ട്രക്ടർ ഡോ.ആർ.അശ്വതി ബോധവൽക്കരണ ക്ലാസെടുത്തു.എസ്.എം.സി ചെയർമാൻ കെ.ജസ് ലീൽ, എം.പി.ടി.എ പ്രസിഡന്റ് ശാന്തി മാവീട്ടിൽ സംസാരിച്ചു. വി.എച്ച്.സി പ്രിൽസിപ്പൽ കെ.പി ഫൈസൽ സ്വാഗതവും വളണ്ടിയർ എൻ. ടി സ് നേഹ നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളി ജിവിഎച്ച് എസ് എസ് എൻ എസ് എസ് ആയുർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്യുന്നു.