പിതൃതർപ്പണത്തിനിടെ നാലുപേർ മുങ്ങിമരിച്ചു.
ലഖ്നൗ∙ യുപിയിലെ സീതാപൂരിൽ രണ്ടിടങ്ങളിലായി പിതൃതർപ്പണത്തിനിടെ നാലുപേർ മുങ്ങിമരിച്ചു. പ്രദീപ് യാദവ് (14), ബന്ധുവായ വിവേക് യാദവ് (13) നീഷ് യാദവ് (28), സുമിത് യാദവ് (30) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ ബന്ധുക്കളായ കുട്ടികളാണ്. പിതൃമോക്ഷ പൂജകളുടെ അവസാന ദിനമായ ഞായറാഴ്ചയാണ് സംഭവം.
ഖൈറാബാദിലെ ഭുയിയാൻ താല ക്ഷേത്ര തടാകത്തിലാണ് രണ്ടുപേർ മരിച്ചത്. പിതൃതർപ്പണത്തിന്റെ ഭാഗമായി കുളിക്കാനിറങ്ങിയ ഇവർ ആഴമേറിയ ഭാഗത്ത് മുങ്ങിപ്പോവുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. നൈമിഷാരണ്യത്തിലെ ഗോമതി നദിയിലാണ് രണ്ടാമത്തെ സംഭവം.നീഷ് യാദവ് (28), സുമിത് യാദവ് (30) എന്നിവരാണ് മരിച്ചത്.