അഭിമാന തിളക്കത്തിൽ ആതിര ടി; മലയാള കേരള പഠന വിഭാഗത്തിൽ ഡോക്ടറേറ്റ്
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മലയാള കേരള പഠന വിഭാഗത്തിൽ ‘ഭിന്നശേഷിക്കാരുടെ പ്രതിനിധാനം മലയാളസിനിമയിൽ അന്ധത പ്രമേയമാക്കുന്ന തെരഞ്ഞെടുത്ത സിനിമകളെ മുൻനിർത്തിയുള്ള പഠനം’ എന്ന വിഷയത്തിൽ കോഴിക്കോട് സ്വദേശി ടി. ആതിരയ്ക്ക് ഡോക്ടറേറ്റ്. കോഴിക്കോട് തെക്കേടത്ത് സദാനന്ദൻ്റെയും വിലാസിനിയുടെയും മകളാണ്. ഭർത്താവ് നവീൻ ബാബു. ( കോട്ടക്കടവ് )