സമുദ്ര തീര ശുചീകരണ യജ്ഞം : ബീച്ച് ശുചീകരിച്ചു
കോഴിക്കോട് : രാജ്യ വ്യാപകമായി അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട്
ബീച്ച് വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. വേദ വ്യാസ വിദ്യാലയവുമായി സഹകരിച്ച നടത്തിയ യഞ്ജം ഭട്ട് റോഡ് ബീച്ചിൽ സാമൂഹ്യ പ്രവർത്തകൻ ആർ ജയന്ത് കുമാർ ഉദ്ഘാടനം ചെയ്തു.
വിനോദ സഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായ കടൽത്തീരം സംരക്ഷിക്കേണ്ടത് സമൂഹത്തിൻ്റെ കടമായാണെന്ന് അദ്ദേഹം പറഞ്ഞു.
പി കെ ഗണേഷ് , പി വി പ്രജോഷ് , അധ്യാപകരായ മോണിഷ , ആര്യ , അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ 100 വിദ്യാർത്ഥികൾ ബീച്ച് ക്ലീനിംഗ് യഞ്ജത്തിൽ പങ്കാളികളായി.
ഫോട്ടോ : അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ യജ്ഞം ഭട്ട് റോഡ് ബീച്ചിൽ സാമൂഹ്യ പ്രവർത്തകൻ ആർ ജയന്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.