
യു ഡി എഫ് സായാഹ്ന ധർണ നടത്തി
അത്തോളി: കൊടശ്ശേരി – തോരായി റോഡിനോടുള്ള ബ്ലോക്ക് ,ജില്ലാപഞ്ചായത്ത് അവഗണനക്കെതിരെ കൊടശ്ശേരി യു.ഡി.എഫ് കമ്മിറ്റി സം ഘടിപ്പിച്ച സായാഹ്ന ധർണ കൊടശ്ശേരിയിൽ ജില്ലാ ചെയർമാൻ കെ.ബാലനാരാണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജിത് കുമാർ കരുമുണ്ടേരി അധ്യക്ഷനായി.പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വി.കെ രമേശ് ബാബു, കൺവീനർ ടി.പി അബ്ദുൽ ഹമീദ്,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ കൊളക്കാട് , ജൈസൽ അത്തോളി,മമ്മു ഷമാസ് ,കെ.ടി.കെ ബഷീർ, കെ.പി രാജേഷ്, ഗിരീഷ് ത്രിവേണി പ്രസംഗിച്ചു. കെ.ടി. കെ ഹമീദ് സ്വാഗതവും വി.ടി.കെ ഷിജു നന്ദിയും പറഞ്ഞു.
ചിത്രം:അത്തോളി കൊടശ്ശേരിയിൽ നടന്ന യുഡിഎഫ് സായാഹ്ന ധർണ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്യുന്നു