
“ബഹുമാനപ്പെട്ട “സർക്കുലറിനെതിരെ ട്രോളി ടി പത്മനാഭൻ
തിരുവനന്തപുരം : സർക്കാർ ഉത്തരവുകളിൽ മന്ത്രിമാരുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്ന് ചേർക്കണമെന്ന നിർദേശത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ രംഗത്ത്. മന്ത്രിയെ ‘ബഹു’ എന്ന് അഭിസംബോധന ചെയ്തില്ലെങ്കിൽ പൊലീസ് പിടിക്കും. പൊലീസ് പിടിച്ചാൽ മർദിക്കുകയും ചെയ്യുമെന്ന അവസ്ഥയാണുള്ളതെന്നും, അതുകൊണ്ട് ബഹുമാനമില്ലെങ്കിലും താൻ മന്ത്രിയെ ‘ബഹു’ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാന സർക്കാരിന്റെ ചില നയങ്ങൾക്കെതിരെ നേരത്തെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ള ടി പത്മനാഭന്റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുകയാണ്.