
അത്തോളി പഞ്ചായത്ത് കേരളോത്സവം 20 നും 21 നും ; കലാമത്സരങ്ങളിൽ പങ്കെടുക്കാം
അത്തോളി : ഗ്രാമ പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ 20 നും 21 നും വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. 20 ന് രചന മത്സരങ്ങൾ അത്തോളി ജി വി എച്ച് എസ് സ്കൂളിലും 21 ന് കലാ മത്സരങ്ങൾ ലക്സ്മോർ ഓഡിറ്റോറിയത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. 20 ന് രാവിലെ 9 മുതൽ കവിത രചന, കഥാ രചന , ഉപന്യാസം, മൈലാഞ്ചിയിടൽ , പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, പെയിൻ്റിംഗ്, ക്ലെ മോഡലിംഗ് എന്നിവയിൽ മത്സരങ്ങൾ നടക്കും. 21 ന് വൈകീട്ട് 3 ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ലക്സ്മോർ വരെ ഘോഷയാത്ര. 4 ന് സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ സുധി കോഴിക്കോട് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡൻ്റ് സി കെ റിജേഷ് സമ്മാന വിതരണം നിർവ്വഹിക്കും. സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ തുടങ്ങിയ ജനപ്രതിനിധികളും . സെക്രട്ടറി ടി അനിൽ കുമാർ , അസി. സെക്രട്ടറി മനോജ് കുമാർ തുടങിയവർ പങ്കെടുക്കും
മത്സരങ്ങളിലും കലാപരിപാടികളിലും പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ – പ്രോഗ്രാം വൈസ് ചെയർപേഴ്സൺ – ഫോൺ +918921489059 വിളിക്കാം.