
വരണം ചുരം ബൈപാസ്, മാറണം ദുരിതയാത്ര; ജനകീയ സമര ജാഥയ്ക്ക് കുന്ദമംഗലത്ത് വ്യാപാരികൾ സ്വീകരണം നൽകി
കുന്ദമംഗലം : നിർദിഷ്ട ചിപ്പിലിത്തോട് -മരുതിലാവ് -തളിപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കുക, ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക,അധികാരികൾ മൗനം വെടിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയും കേരള, വ്യാപാരി വ്യവസായി ഏകോപന സമിതിയും വിവിധ സംഘടനകളുടെ പിന്തുണയോടെ നടത്തുന്ന വരണം ചുരം ബൈപാസ്, മാറണം ദുരിതയാത്ര എന്ന മുദ്രാവാക്യവുമായി നടത്തുന്ന ജനകീയ സമര ജാഥയ്ക്ക് കുന്ദ മംഗലത്ത് വ്യാപാരികൾ സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.കെ മാവൂരാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ജാഥാ ക്യാപ്റ്റൻ ടി ആർ ഓമനക്കുട്ടൻ, വൈസ് ക്യാപ്റ്റൻ ജോ ജിൻ ടി ജോയ്, വി കെ ഹുസൈൻ കുട്ടി, അമീർ മുഹമ്മദ് ഷാജി, എം ബാബുമോൻ, പി ടി എ ലത്തീഫ്, സലിം രാമ നാട്ടുകര മനാഫ് കാപ്പാട്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ. ഹുസൈൻ, എം എം സുധീഷ് കുമാർ, തൂലിക മോഹനൻ, ടി , ചക്രായുധൻ, ,ജനാർദ്ദനൻകളരിക്കണ്ടി,, ഇ പി അൻവർ സാദത്ത്, ബിജു പൂതക്കണ്ടി, പ്രസന്നൻ കെട്ടാങ്ങൽ, എം ജയശങ്കർ, എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ, ടി സി സുമോദ് എം പി മുസ സജീവൻ കിഴക്കയിൽ ‘ടി വി ഹാരിസ് , നിമ്മി സജി ആലീസ് നെൽസൺ സംസാരിച്ചു.
ഫോട്ടോ. കുന്ദമംഗലത്ത് നടന്ന സ്വീകരണം അരിയിൽ അലവി ഉദ്ഘാടനം ചെയ്യുന്നു.