
കുരിക്കത്തൂർ സാമിയേട്ടൻ പൊതുജന വായനശാല ഗ്രന്ഥശാലാ ദിനാചരണം സംഘടിപ്പിച്ചു
കുന്ദമംഗലം I കുരിക്കത്തൂർ സാമിയേട്ടൻ പൊതുജന വായനശാല ഗ്രന്ഥശാലാ ദിനാചരണം സംഘടിപ്പിച്ചു. വായനശാല പ്രസിഡൻ്റ് ബി.കെ പ്രശാന്ത് പതാക ഉയർത്തി .ആധുനിക കാലത്തെ ഗ്രന്ഥശാലാ പ്രവർത്തനം വെല്ലുവിളികളും പ്രതീക്ഷകളും എന്ന വിഷയത്തിൽ ചർച്ചാ സായാഹ്നം സംഘടിപ്പിച്ചു. വേലായുധൻ തെഞ്ചേരി ഉദ്ഘാടനം ചെയ്തു . പ്രീതി യു.സി അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ടി. സുധീഷ് സ്വാഗതവും പി ജൂണാർ നന്ദിയും പറഞ്ഞു.
ഫോട്ടോ . ഗ്രന്ധശാലദിനാചരണം ടി വേലായുധൻ ഉദ്ഘാടനം ചെയ്യുന്നു.