
നിർദ്ദന കുടുംബത്തിന് വീടി ൻ്റെ താക്കോൽദാന ചടങ്ങ് : ഭാരതാംബയ്ക്ക് മുന്നിൽ നില വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡണ്ടിനെ സി പി എം തരംതാഴ്ത്തി
തലക്കുളത്തൂർ:നിർധന കുടുംബത്തിന് സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ വീടിൻ്റെ താക്കോൽദാന ചടങ്ങിൽ
ഭാരതാംബയ്ക്ക് മുന്നിൽ നില വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ സി പി ഐ എം തരംതാഴ്ത്തി. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് പാർട്ടി തല നടപടി സ്വീകരിച്ചത്.
ഏരിയ കമ്മിറ്റി അംഗമായ കെ ടി പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനുമാണ് പ്രമീളയ്ക്കെതിരെ നടപടിയെടുത്തത്