
ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് പ്രസ് ക്ലബ് ടീം ജഴ്‌സി പ്രകാശനം ചെയ്തു
കോഴിക്കോട്: വെള്ളിയാഴ്ച മുതല്‍ വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ് ടീം പ്രഖ്യാപനവും ജഴ്‌സി പ്രകാശനവും ഷാഫി പറമ്പില്‍ എം.പി നിര്‍വഹിച്ചു. വൈജാത്യങ്ങള്‍ക്കിടയിലും എല്ലാവരെയും ഒന്നിപ്പിക്കാന്‍ കായികവിനോദങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തകളുടെ കാര്യത്തില്‍ വലിയ മത്സരങ്ങള്‍ നടക്കുന്ന കാലത്ത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം മത്സരങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇന്ത്യ ഫസ്റ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് എഡിറ്റോറിയല്‍ ഡയറക്ടര്‍ അഭിലാഷ് നായര്‍, കണ്ടന്റ് മാനേജര്‍ കെ. ഉണ്ണികൃഷ്ണന്‍, ലെയ്‌സണ്‍ ഓഫിസര്‍ ഇ. വിനോദ്കുമാര്‍, ടീം ക്യാപ്റ്റന്‍ സി.വി മുഹമ്മദ് നൗഫല്‍ സംസാരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും വൈസ് പ്രസിഡന്റ് എ. ബിജുനാഥ് നന്ദിയും പറഞ്ഞു. ഇന്ത്യ ഫസ്റ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ലിമിറ്റഡാണ് ടീമിന്റെ സ്‌പോണ്‍സര്‍. ടീം അംഗങ്ങള്‍: സി.വി മുഹമ്മദ് നൗഫല്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അജ്മല്‍ (വൈസ് ക്യാപ്റ്റന്‍), എം. വ്യാസ് (മാനേജര്‍), വി. ദിബിന്‍, കെ.ടി ഫായിസ്, വി.സി സക്കീര്‍, ടി.കെ ഷറഫുദ്ദീന്‍, ഷിജിന്‍ നരിപ്പറ്റ, എം.എ രാജീവ്കുമാര്‍, ഡി.ആര്‍ ആദര്‍ശ് ലാല്‍, ഇ. ജിബേഷ്, വി.എം മുഹമ്മദ് മുഷ്താഖ്, എസ്. ഹരിഗോവിന്ദ്, കെ.ജി അജയ്, ഇ. രൂപേഷ് (അംഗങ്ങള്‍).
അടിക്കുറിപ്പ്: വെള്ളിയാഴ്ച മുതല്‍ വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് പ്രസ് ക്ലബ് ടീമിന്റെ ജഴ്‌സി ഷാഫി പറമ്പില്‍ എം.പി പ്രകാശനം ചെയ്യുന്നു