പ്രസ് ക്ലബ് ഓണാഘോഷം വര്‍ണാഭമായി
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ് ഓണാഘോഷം മാസ് ഓണം 2025 വര്‍ണാഭമായി. മാനാഞ്ചിറ ബി.ഇ.എം സ്‌കൂളില്‍ പൂക്കളമത്സരം, പായസമത്സരം, വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവയോടെയായിരുന്നു ആഘോഷം. പൂക്കളമത്സരത്തില്‍ മാതൃഭൂമി ഒന്നാം സ്ഥാനവും സുപ്രഭാതം രണ്ടാം സ്ഥാനവും മീഡിയ വണ്‍ മൂന്നാം സ്ഥാനവും നേടി. പായസ പാചക മത്സരത്തില്‍ വി.സി പ്രമോദ്കുമാര്‍ (മാതൃഭൂമി) ഒന്നാം സ്ഥാനവും സി.വി ഗോപാലകൃഷ്ണന്‍ (ദേശാഭിമാനി) രണ്ടാം സ്ഥാനവും കെ.എസ് സ്വാതി മൂന്നാം സ്ഥാനവും നേടി. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി ബാലന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, പി.ആര്‍.ഡി ഡപ്യൂട്ടി ഡയറക്ടര്‍ സി. മണിലാല്‍, കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ ബാപ്പു ഹാജി, കണ്‍സ്യൂമര്‍ ഫെഡ് റീജ്യണല്‍ മാനേജര്‍ പി.കെ അനില്‍കുമാര്‍, കെ.എന്‍.ഇ.എഫ് ജില്ലാ സെക്രട്ടറി സി. രതീഷ്‌കുമാര്‍, കെ.പി വിജയകുമാര്‍, കമാല്‍ വരദൂര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സ്വാഗതവും ട്രഷറര്‍ പി. പ്രജിത് നന്ദിയും പറഞ്ഞു.
അടിക്കുറിപ്പ്: കാലിക്കറ്റ് പ്രസ് ക്ലബ് ഓണാഘോഷം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു