Skip to content
Friday September 19, 2025
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രാ ക്ലേശം പരിഹരിക്കണം; പി.ടി.എ കമ്മറ്റി അംഗങ്ങൾ നിവേദനം നൽകി

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Local News
  3. മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു : സംസ്ഥാന സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം കെ രാഘവൻ എം പി
 മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു : സംസ്ഥാന സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം കെ രാഘവൻ എം പി
Local News Politics

മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു : സംസ്ഥാന സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം കെ രാഘവൻ എം പി

by malayalam_live August 30, 2025 0 Comment

കോഴിക്കോട്:മലബാറിൻ്റെ സമഗ്ര ടൂറിസം വളർച്ച ലക്ഷ്യമാക്കി കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. മലബാർ ടൂറിസം കൗൺസിൻ്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, ഡി ടി പി സി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച മലബാർ ടൂറിസം മീറ്റ് 2025 ഹോട്ടൽ ടിയാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ എന്ന നിലക്ക് ഞാനടക്കമുള്ള പാർലിമെൻ്റഗങ്ങളുടെ പൂർണ പിന്തുണ ഇതിനുണ്ടാകും. മലബാറിലെ പല ക്ഷേത്രങ്ങളിലും ഉത്സവങ്ങൾക്കടക്കം വിദേശികൾ ധാരാളമായി വരുന്ന കാഴ്ചയാണിന്ന്. പക്ഷേ നമുക്കിത് ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നില്ല. ജി.സി.സി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ ടൂറിസത്തിന് മലബാറിന് അനന്തസാധ്യതയാണുള്ളത്. പക്ഷേ ഇത് എത്രത്തോളം നമുക്ക് ഉപയോഗപ്പെടുത്തുവാൻ പറ്റുന്നുണ്ട്. ആറുമാസത്തിനുള്ളിൽ കോഴിക്കോട് എയർപോർട്ടിൻ്റെ റൺവേ വികസനം പൂർത്തിയാകും. അതോടു കൂടി ഈ രംഗത്തെ യാത്രാ സൗകര്യ കുറവ് പരിഹരിക്കപ്പെടും. കശ്മീർ കഴിഞ്ഞാൽ ഇന്ത്യയിൽ ടൂറിസം രംഗത്ത് ഏറെ സാധ്യതയുള്ള സംസ്ഥാനം നമ്മുടെ കേരളമാണ്. ലോകത്തെ പല രാജ്യങ്ങളും ടൂറിസത്തിലൂടെ തങ്ങളുടെ ദരിദ്രാവസ്ഥ മാറ്റിയെടുത്തത് നമ്മൾക്ക് മാർഗദർശനമായി മാറണം. സർക്കാരിനെക്കാൾ കൂടുതൽ ഇക്കാര്യത്തിൽ കൂടുതൽ ചെയ്യുവാൻ സാധിക്കുക, സ്വകാര്യ മേഖലക്കാണ്. ഇതിനായി സ്വകാര്യ സംരംഭകർ മുന്നിട്ടിറങ്ങുകയും സർക്കാർ സംവിധാനങ്ങൾ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടാകേണ്ടത്. നാഷണൽ ഹൈവേ, കോഴിക്കോട് റെയിൽവെ സ്റ്റേഷൻ എന്നിവയുടെ പണികൾ കൂടി കഴിയുന്നതോടെ ടൂറിസ മേഖലക്ക് ഏറെ ഗുണകരമായി മാറും. റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റിടങ്ങളിലേക്ക് സ്കൈ വാക്ക് സംവിധാനം മുംബൈയിലേ പോലെ ഇവിടെയും ഉണ്ടാക്കുവാനുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡൻ്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു. കേരള ട്രാവൽ മാർട്ട് പ്രസിഡൻ്റ് ജോസ് പ്രദീപ് , മലബാർ ചേംബർ പ്രസിഡൻ്റ് നിത്യാനന്ദ് കമ്മത്ത്, മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി രജീഷ് രാഘവൻ, ഷബീർ നെക്സ്റ്റേയ് ,താഹിർ ടിയാരാ , അഷറഫ് വെള്ളാങ്കൽ വളാഞ്ചേരി, അബു ജുനൈദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. എം.ടി. എം 2025 എക്സലൻസ് അവാർഡുകൾ അബ്ബാസ് പുളിമൂട്ടിൽ, കെ. മോഹൻ, യാസീർ അറഫാത്ത് എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ നിത്യാനന്ദ കമ്മത്ത്, അബ്ദുൾ കരീം, ഷെയ്ഖ് ഇസ്മായിൽ, രമേശ് നായർ, ആരിഫ് അത്തിക്കോട് , എം.പി. ജോയ്,മൊബീൻ,വിനുത കിരൺ, നിമ്മി, ഉമ്മർക്കോയ, പ്രവീൺ, മോഹൻ കുമാർ, ഇർഷാദ്, അബ്ദുൾ മനാഫ് നുള്ളിപ്പാടി, ഡോ. ശ്രീകുമാർ, രജീഷ്, അജു ഇമ്മാനുവൽ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എം.ടി.എം 2027 വിഷൻ രജീഷ് രാഘവൻ അവതരിപ്പിച്ചു. ലൈഫ് ടൈം അച്ചീവ്മെൻ്റ്റ് അവാർഡ് സി.പി. മൂസ
മേയറിൽ നിന്നും ഏറ്റുവാങ്ങി. സുനിൽകുമാർ, ദിലീപ് കുമാർ, കെ.മനോജ്കുമാർ, ദിലീപ് കുമാർ, ജുബൈർ, ഷിജിൻ പറമ്പത്ത്, റഫീഖ്, ടി.പി.എം. ഹാഷീറലി, മലബാർ ടൂറിസം കൗൺസിൽ ട്രഷറർ യാസീർ അറഫാത്ത് എന്നിവർ സംസാരിച്ചു. ടിയാ റയിൽ 200 ഓളം സ്റ്റാളുകൾ സജ്ജീകരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1500 ഓളം പ്രതിനിധികൾ പങ്കെടുത്തു. മലബാറിൻ്റെ തനത് കലാ രൂപങ്ങൾ കഥകളി, കോൽക്കളി , പൂക്കളം എന്നിവ ഒരുക്കി. പ്രതിനിധികൾ ഞായർ , തിങ്കൾ ദിവസങ്ങളിൽ മലബാറിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കും.

ഫോട്ടോ : മലബാർ ടൂറിസം മീറ്റ് ഹോട്ടൽ ടിയാറയിൽ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യുന്നു. ഇടത് നിന്നും സജീർ പടിക്കൽ, ജോസ് പ്രദീപ് , ഷബീർ നെക്സ്റ്റെ, നൂറുദ്ദീൻ , രമേശൻ നായർ , മനാഫ് നുള്ളിപ്പാടി സമീപം.


Previous post
Next post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രാ ക്ലേശം പരിഹരിക്കണം; പി.ടി.എ കമ്മറ്റി അംഗങ്ങൾ നിവേദനം നൽകി
  • ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു
  • അയ്യപ്പ സംഗമം നല്ല ഉദ്ദേശം , വികസനമാണ് ലക്ഷ്യം : ദേവസ്വം ബോർഡ് പ്രസിഡൻ്റ്
  • വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു; പിന്നിൽ ഭർത്താവെന്ന് യുവതി
  • യു ഡി എഫ് സായാഹ്ന ധർണ നടത്തി

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • September 2025
  • August 2025
  • July 2025

Categories

  • Cinema News
  • Crime News
  • Entertainments
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Local News

പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രാ ക്ലേശം പരിഹരിക്കണം;

September 19, 2025
Local News

ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു

September 19, 2025
Local News

അയ്യപ്പ സംഗമം നല്ല ഉദ്ദേശം , വികസനമാണ് ലക്ഷ്യം

September 19, 2025
Local News

വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചു; പിന്നിൽ ഭർത്താവെന്ന്

September 19, 2025
Malayalam Live Malayalam Live

2nd floor Kamala Building East Nadakkavu Kozhikode 673011

+91 7907 402 225

info@example.com

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റൺസ് മഴയിൽബിഎം എച്ച് – മാസ്റ്റർ പ്രീമിയർ ലീഗ്

Crime News

സ്ത്രീധനം കുറഞ്ഞുപോയി; സൈനികനായ ഭര്‍ത്താവ് ഗര്‍ഭിണിയുടെ അടിവയറ്റില്‍ ചവിട്ടിയതായി

Crime News

സൗമ്യ വധക്കേസ് പ്രതിഗോവിന്ദച്ചാമി കണ്ണൂർ സെൻ്റർ ജയിൽ ചാടി

Copyright 2025. Malaylam Live . All Right Reserved