
നവതി നിറവിൽ പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്കൂൾ
മാവൂർ : 1935 ൽ സ്ഥാപിതമായ പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്കൂളിലെ നവതി ആഘോഷമായ ഇവാര 2K25 കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. എം .കെ.രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. പി .ടി .എ. റഹീം എംഎൽ.എ മുഖ്യാതിഥിയായി. നവതി പദ്ധതി രേഖ പ്രകാശനം .പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി നിർവഹിച്ചു., കോർപ്പറേറ്റ് മാനേജർ മോൺ .ഡോ. ജൻസൻ പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. കെ. ഷറഫുദ്ദീൻ, സ്കൂൾ മാനേജർ റവ. ഫാദർ സനൽ ലോറൻസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനോദ് എളവന, ഉനൈസ് അരീക്കൽ , സ്വാഗത സംഘം ചെയർമാൻ, പി. ജി. അനൂപ്, പി ടി എ പ്രസിഡന്റ് സി. എം. സദാശിവൻ, ജനറൽ കൺവീനർ, ജിബിൻ ജോസഫ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇ. കെ. നിതീഷ് , ഈ സുരേന്ദ്രൻ, എം പി ടി എ പ്രസിഡൻ്റ് ഇ.എം രജനി, രവികുമാർ പനോളി, ദേവദാസ് എളവന, ബിനു എഡ്വേർഡ് , എൻ ടി ഹംസ, സി ടി സുകുമാരൻ, അബിത പട്ടോത്ത്,മാസ്റ്റർ ദേവദത്ത്, എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ചേർന്നുള്ള കലാപരിപാടികൾ, മെഗാ തിരുവാതിര, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. ഏഴുമാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ, കലാകായിക മത്സരങ്ങൾ , സാഹിത്യ സാംസ്കാരിക സദസ്സുകൾ , നവതി സ്മരണിക , നവതി സ്മാരക നിർമ്മാണ പ്രവർത്തനങ്ങൾ , വിവിധ ഒത്തു ചേരലുകൾ , കൂട്ടായ്‌മകൾ എന്നിവയും ഉണ്ടാവും.
പടം – പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്കൂളിലെ നവതി ആഘോഷമായ ഇവാര 2K25 കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്യുന്നു