
ഈഗിൾ എഫ് സി ജേതാക്കൾ
കൊച്ചി :എസ് എഫ് സി കൊച്ചി ഗെയിം ഫോർ ചാരിറ്റിയുടെ ഭാഗമായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഈഗിൾ എഫ് സി ജേതാക്കളായി. ബി ഒ ടി ഗേറ്റ് വെ ടർഫിൽ ഫിനിക്സ് എഫ് സി യുമായി നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ ആയിരുന്നു തുടർന്നു നടന്ന പെനൽറ്റിയിൽ 2 – 1 നായിരുന്നു ഈഗിൾ എഫ് സി യുടെ വിജയം. ടൂർണമെൻ്റിൽ ബിശ്വാസ് (മികച്ച കളിക്കാരൻ) , കൃഷ്ണകുമാർ( ഗോൾകീപ്പർ) , ബിബിൻ (ഡിഫൻഡർ) , സുജിത്ത് (മികച്ച ഗോൾ) എന്നിവരെയും അരുൺകുമാർ , അബു ജാബിർ , കൃഷ്ണകുമാർ, സുജിത്ത് എന്നിവരെ വിവിധ മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ച് മാരായും തിരഞ്ഞെടുത്തു
പ്രസിഡണ്ട് മഞ്ജിത്ത് , സെക്രട്ടറി ഷാജി മാടിച്ചേരി എന്നിവർ നേതൃത്വം നൽകി.