
നർത്തകി സെൻ്റർ ഫോർ ആർട്സ് ഉദ്ഘാടനം ചെയ്തു
കൊല്ലം ( പോര് വഴി): നർത്തകി സെൻ്റർ ഫോർ ആർട്സ് കൊല്ലം ചക്കുവള്ളി – പാറയിൽ മുക്കിൽ (ഭരണിക്കാവ് റോഡ് ) പ്രവർത്തനം ആരംഭിച്ചു.
ഹരിവരാസനം ചാരിറ്റബൾ ട്രസ്റ്റ് ചെയർമാനും കീർത്തനം എഴുതിയ കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനുമായ പി. മോഹൻ കുമാർ ഉൽഘാടനം ചെയ്തു.
പോരുവഴി രാജേന്ദ്രൻ
അധ്യക്ഷത വഹിച്ചു. പോരുവഴി ഗ്രാമ സഭാംഗങ്ങളായ നസിയത്ത്, നസീമ ബീവി, പ്രീതാകുമാരി, നർത്തകി സെൻ്റർ ഫോർ ആർട്സിൻ്റെ ഡയറക്ടർ സിമി രാജേന്ദ്രൻ, കലാമണ്ഡലം വൈഷ്ണവി രാജേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.