
പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ ‘കേരള എൻവയെണ്മെൻ്റൽ ഫെസ്റ്റിവൽ’ ഒക്ടോബർ 9 നും 10 നും
കോഴിക്കോട്: ‘ഗുരുവിനെ പകരാം പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ‘കേരള എൻവയെണ്മെൻ്റൽ ഫെസ്റ്റിവൽ’ നടത്തും. പ്രൊഫ. ശോഭീന്ദ്രന്റെ ഓർമ്മ ദിനത്തിന് മുന്നോടിയായി ഒക്ടോബർ 9, 10 ദിവസങ്ങളിൽ ടൗൺഹാളിൽ നടക്കും. വിവിധ പരിസ്ഥിതി വിഷയങ്ങളെ അധികരിച്ച് 10 സെഷനുകളാണ് നടക്കുക. വൈകുന്നേരം വിനോദ പരിപാടികളും ഉണ്ടാകും. സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ സെഷനുകൾ നയിക്കും. പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടികളിൽ സംബന്ധിക്കും. നേരത്തെ രജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഫെസ്റ്റിവലിൽ ഉണ്ടാകും. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താല്പര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും 8848047604, 95627 34732 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
ഫെസ്റ്റിവലിന്റെ വിജയത്തിനായി ഗുരുകുലം ആർട്ട് ഗാലറിയിൽ വിളിച്ചുചേർത്ത സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരി സുമ പള്ളിപ്രം ഫെസ്റ്റിവലിന്റെ കരടും കവി സരസ്വതി ബിജു കമ്മിറ്റിയുടെ പാനലും അവതരിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ, ദേശീയ കർഷക പുരസ്കാര ജേതാവ് കെബിആർ കണ്ണൻ പയ്യന്നൂർ, ഫൗണ്ടേഷൻ സെക്രട്ടറി സെഡ് എ സൽമാൻ, ട്രഷറർ ഹാഫിസ് പൊന്നേരി, വനമിത്ര പുരസ്കാര ജേതാവ് ദേവിക ദീപക് പ്രൊഫ. ശോഭീന്ദ്രന്റെ മകൻ ധ്യാൻദേവ്, സാഹിത്യകാരൻ വിജയൻ ചെറുവറ്റ, ചേളന്നൂർ എസ് എൻ കോളേജ് എൻഎസ്എസ് പ്രതിനിധി അമീഷ പ്രദീപ്, കബീർ സലാല, സിപി അബ്ദുറഹിമാൻ, ഹംസ കാട്ടുകണ്ടി, കെ പ്രജീഷ്, ബഷീർ കളത്തിങ്കൽ, അഹമ്മദ് ബറാമി, പി കെ വികാസ്, ബിനീഷ് താമരശ്ശേരി, ഷജീർഖാൻ വയ്യാനം തുടങ്ങിയവർ സംസാരിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ (ചെയർമാൻ), വടയക്കണ്ടി നാരായണൻ (ജനറൽ കൺവീനർ), മണലിൽ മോഹനൻ, സെഡ് എ സൽമാൻ (കോഡിനേറ്റർമാർ), ഹാഫിസ് പൊന്നേരി (ട്രഷറർ) ആയി സംഘാടക സമിതിയും വിവിധ ഉപസമിതികളും രൂപീകരിച്ചു.
പടം: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻറെ കേരള എൻവയെണ്മെൻ്റൽ ഫെസ്റ്റിവൽ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ മണലിൽ മോഹനൻ സംസാരിക്കുന്നു.