
ബിഎം എച്ച്-മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് ആഗസ്റ്റ് 14 മുതൽ 17 വരെ;
ഫിക്ച്ചർ
റിലീസും ട്രോഫി അനാഛാദനവും നടത്തി
കോഴിക്കോട് : കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേർസിൻ്റെ നേതൃത്വത്തിൽ
ഏഴാമത് ബിഎം എച്ച്- മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫിക്ച്ചർ റിലീസും ട്രോഫി അനാവരണം നടന്നു.
ഹോട്ടൽ സ്പാനിൽ നടന്ന ചടങ്ങിൽ ബി എം എച്ച് അത്യാഹിത വിഭാഗം ക്ലസ്റ്റർ ഹെഡ് ഡോ. ഫാബിത്ത് മൊയ്തീൻ, ഓർത്തോവിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. രജനീഷ്, കരാടൻ ലാൻഡ്സ് എം ഡി സുലൈമാൻ കാരാടൻ, ക്യാപ് ഇൻഡക്സ് എം ഡി -തൊയ്യിബ് മൊയ്തീൻ, ഡാഫോഡിൽസ് ചെയർമാൻ ആദം ഒജി, എല്ലിസ്റ്റോ എം ഡി ഷഹദ് ബംഗള എന്നിവർ ചേർന്ന് ട്രോഫികൾ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
3 വിഭാഗങ്ങളിലായി 30 ടീമുകളും 300 കളിക്കാരും പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫിക്ച്ചർ ( മത്സര ഷെഡ്യൂൾ ) സി എം സി ഐ ടി ഹെഡ് താജുദ്ധീൻ മാളിയേക്കൽ പ്രകാശനം ചെയ്തു. മത്സരങ്ങൾ ആഗസ്റ്റ് 14 മുതൽ 17 വരെ നടക്കാവ് ഗെയിം ഓൺ ടർഫിൽ നടക്കും.

കാലിക്കറ്റ് മാസ്റ്റർ ക്രിക്കറ്റേഴ്സ് പ്രസിഡന്റ് ഫൗസൽ ഹസ്സൻ, സെക്രട്ടറി ഫറൂക്ക് അലി, ട്രഷറർ കെ അൽത്താഫ്, വൈസ് പ്രസിഡന്റ് പി പി മെഹറൂഫ് , ടൂർണമെന്റ് കൺവീനർമാരായ ജാബിർ സാലിഹ്, കെ എം അക്താബ് , രക്ഷാധികാരി
ഒ മമ്മുദു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു