
എം ഇ എസ് രാജമെസ്റവാർഷിക ജനറൽബോഡിയും പൂർവ്വ വിദ്യാർത്ഥി സംഗമവും
കളന്തോട് : എം ഇ എസ് രാജ റെസിഡൻഷ്യൽ സ്കൂളിൻ്റെ പൂർവ വിദ്യാർത്ഥി സംഘടനയായ മെസ്റയുടെ വാർഷിക ജനറൽബോഡിയും പൂർവ്വ വിദ്യാർത്ഥി സംഗമവും രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . രാജാസ് സ്കൂൾ ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾക്ക് സ്കൂളിൻ്റെ വികസനത്തിൽ നേതൃത്വം വഹിക്കാൻ കഴിയുമെന്നും സ്കൂളിന്റെ അംബാസിഡർ ആയി അവർ മാറണമെന്നും അദ്ദേഹം പറഞ്ഞു. മെസ്റ പ്രസിഡണ്ട് ഡോ.അസീസ് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയും സ്കൂളിൻ്റെ ട്രഷററുമായ ബി.എം സുധീർ ,സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പൂർവ്വ അധ്യാപകർ, അനധ്യാപകർ മെസ്റ യുടെ മുതിർന്ന അംഗങ്ങൾ എന്നിവരെ ആദരിച്ചു. ജനറൽ ബോഡി യോഗവും , പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിനും ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

ഫോട്ടോ: രാജാസ് സ്കൂൾ ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.